സീപ്ലെയിൻ പദ്ധതി: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെ സുധാകരൻ

Anjana

seaplane project Kerala

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി മുഖ്യമന്ത്രി പിണറായി വിജയനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന സീപ്ലെയിൻ പദ്ധതി അട്ടിമറിച്ച് പത്തുവർഷത്തിനുശേഷം അതേ പദ്ധതി തങ്ങളുടേതാക്കി നടപ്പാക്കുമ്പോൾ 11 വർഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പ് പറയണമെന്നാണ് സുധാകരന്റെ ആവശ്യം.

2013 ജൂണിൽ ഉമ്മൻ ചാണ്ടി കൊല്ലം അഷ്ടമുടിക്കായലിൽ രാജ്യത്തെ ആദ്യത്തെ സീപ്ലെയിൻ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. എന്നാൽ അന്ന് സിപിഐഎം മത്സ്യത്തൊഴിലാളികളെ ഇറക്കി വിമാനം ആലപ്പുഴയിൽ ഇറക്കാൻ പോലും സമ്മതിച്ചില്ല. സീ ബേർഡ് എന്ന കമ്പനിയുടെ സീപ്ലെയിൻ 2019ൽ ബാങ്ക് ജപ്തി ചെയ്തു. ഫ്ലോട്ടിംഗ് ജെട്ടി, വാട്ടർ ഡ്രോം, സ്പീഡ് ബോട്ട് തുടങ്ങിയവയ്ക്ക് 14 കോടി രൂപ സംസ്ഥാന സർക്കാരും മുടക്കിയിരുന്നു. അതും വെള്ളത്തിലായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിഴിഞ്ഞം രാജ്യാന്തര തുറമുഖം, കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, കൊച്ചി സ്മാർട്ട് സിറ്റി തുടങ്ങിയ കേരളത്തിന്റെ സ്വപ്ന പദ്ധതികളെയെല്ലാം എതിർത്തശേഷം പിന്നീട് സ്വന്തം മേൽവിലാസത്തിൽ അവതരിപ്പിക്കുന്ന സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയം സീപ്ലെയിൻ പദ്ധതിയുടെ കാര്യത്തിലും ആവർത്തിച്ചുവെന്ന് സുധാകരൻ കുറ്റപ്പെടുത്തി. വികസനത്തിൽ രാഷ്ട്രീയം കുത്തിനിറക്കുന്ന സിപിഎം നയം മൂലം കേരളത്തിനുണ്ടായ സാമ്പത്തിക നഷ്ടത്തിനും വികസന മുരടിപ്പിനും കണക്കുകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Highlights: KPCC President K Sudhakaran criticizes CM Pinarayi Vijayan for delaying seaplane project initiated by Oommen Chandy

Leave a Comment