മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്നു: കെ. സുധാകരൻ

Anjana

K Sudhakaran accuses CM Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ആരോപിച്ചു. ഭരണകക്ഷി എംഎൽഎ പി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ തനിക്കെതിരെയാണെന്ന് മുഖ്യമന്ത്രിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും, അതിനാലാണ് ആരോപണവിധേയരായ പി. ശശിയെയും എഡിജിപിയെയും സംരക്ഷിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

തൃശ്ശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം അഞ്ചുമാസമായിട്ടും പൂർത്തിയാക്കാത്തതിനെ സുധാകരൻ വിമർശിച്ചു. എഡിജിപിയുടെ പങ്ക് അന്വേഷിക്കുന്നതിനു പകരം അദ്ദേഹത്തിന് അന്വേഷണ ചുമതല കൈമാറിയതായും, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രി ഭരണകക്ഷി എംഎൽഎയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത് കീഴുദ്യോഗസ്ഥർക്ക് ക്ലീൻചീറ്റ് നൽകാനുള്ള ഗൂഢനീക്കമാണെന്ന് സുധാകരൻ ആരോപിച്ചു. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എംഎൽഎയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വരുത്തിത്തീർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിനെതിരെ വാർത്തകൾ നൽകുന്ന മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും സുധാകരൻ ആരോപിച്ചു.

Story Highlights: KPCC President K Sudhakaran accuses CM Pinarayi Vijayan of self-preservation by protecting accused officials and dismissing MLA’s allegations

Leave a Comment