Headlines

Kerala News

വിഎം സുധീരന്റെ രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെടും: കെ സുധാകരൻ.

സുധീരന്റെ രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെടും
Photo credit: The statesman

കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാവായ വിഎം സുധീരൻ കഴിഞ്ഞദിവസം  രാജിവച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് രാജി എന്നാണ് വിഎം സുധീരൻ വിശദീകരണം നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം വി എം സുധീരന്റെ രാജി ഏതു സാഹചര്യത്തിലായിരുന്നെങ്കിലും പിൻവലിക്കണമെന്ന് ആവശ്യപ്പെടുമെന്ന് കെ സുധാകരൻ വ്യക്തമാക്കി. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കാനും തയ്യാറാണെന്ന് കെ സുധാകരൻ പറഞ്ഞു.

വിഎം സുധീരനെയും ഉൾപ്പെടുത്തി മുന്നോട്ടു പോകണമെന്നാണ് കെപിസിസിയും കോൺഗ്രസും ആഗ്രഹിക്കുന്നതെന്ന് കെ സുധാകരൻ വ്യക്തമാക്കി. കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും യുഡിഎഫ് കൺവീനർ എംഎം ഹസ്സനും ഇതേ നിലപാടാണ് സ്വീകരിച്ചത്.

അതേ സമയം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഇന്ന് വി എം സുധീരനെ നേരിൽകണ്ട് ചർച്ച നടത്തിയേക്കും. എന്നാൽ സംഘടനയെ ശാക്തീകരിക്കാനുള്ള നീക്കങ്ങൾ നടത്തുമ്പോൾ വിഎം സുധീരൻ രാജിവച്ച് കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചത് ശരിയായില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. 

Story Highlights: K Sudhakaran about VM Sudheeran.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts