Headlines

Crime News, Kerala News

ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനിടെ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനിടെ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായിട്ട് 5 മണിക്കൂർ കഴിഞ്ഞു. മാരായമുട്ടം സ്വദേശി ജോയി എന്ന 42 വയസ്സുകാരനാണ് കാണാതായത്. നിലവിൽ സ്കൂബ ഡൈവിംഗിൽ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങൾ തെരച്ചിൽ നടത്തുകയാണ്. മുഴുവൻ സംവിധാനങ്ങളുമായി സ്‌കൂബ ടീം ടണലിന് ഉള്ളിലേക്ക് കടന്നിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാലിന്യം നീക്കം ചെയ്ത ശേഷമാണ് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നത്. ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം. അപകടത്തിൽ പരസ്‌പരം പഴിചാരി റെയിൽവേയും നഗരസഭയും രംഗത്തെത്തി. ഒരു മാസം മുമ്പ് നോട്ടീസ് നൽകിയിട്ടും റെയിൽവേ നടപടിയെടുത്തില്ലെന്ന് നഗരസഭ ആരോപിച്ചു. എന്നാൽ കാണാതായ ജീവനക്കാരുമായി ബന്ധമില്ലെന്നും തോട് വൃത്തിയാക്കേണ്ടത് നഗരസഭയും മൈനർ ഇറിഗേഷൻ വകുപ്പുമാണെന്നും ദക്ഷിണ റെയിൽവേ അധികൃതർ പ്രതികരിച്ചു.

നഗരസഭയെ കുറ്റപ്പെടുത്താനുള്ള സമയമായി ചിലർ ഇതിനെ കാണുന്നുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. കാണാതായത് റെയിൽവേയുടെ കരാർ പ്രവർത്തനങ്ങൾ ചെയ്യുന്ന കരാറുകാരന് കീഴിലെ തൊഴിലാളിയാണെന്നും മേയർ വ്യക്തമാക്കി. നഗരസഭയോട് ആവശ്യപ്പെട്ട സഹായം നൽകുമെന്നും മാലിന്യം മാറ്റാൻ ഒരു JCB ഉടൻ എത്തിച്ചേരുമെന്നും അവർ കൂട്ടിച്ചേർത്തു. ഓരോ നിമിഷം കഴിയുമ്പോഴും ടെൻഷനാണെന്നും ഉടനെ കണ്ടെത്താൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും മേയർ പ്രതികരിച്ചു.

More Headlines

മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ

Related posts