അമ്മയുടെ പൊതുയോഗത്തിൽ മാധ്യമപ്രവർത്തകരോടുള്ള മോശം പെരുമാറ്റത്തിൽ സിദ്ദിഖ് മാപ്പ് പറഞ്ഞു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തന്റെ അശ്രദ്ധയാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകർക്ക് യോഗഹാളിൽ പ്രവേശനം നൽകുമെന്ന മുൻകൂർ അറിയിപ്പ് നൽകിയിരുന്നെങ്കിലും, സംഘാടകരുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമാണ് ഉണ്ടായത്.
കൺവൻഷൻ സെന്ററിന് പുറത്ത് ബൗൺസർമാരെ ഉപയോഗിച്ച് മാധ്യമങ്ങളെ തടയുകയും, രണ്ട് മണിക്കൂറോളം മഴയത്ത് കാത്തുനിർത്തുകയും ചെയ്തു. മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നാണ് അവർക്ക് പ്രവേശനം അനുവദിച്ചത്.
വിളിച്ചുവരുത്തി അപമാനിക്കുന്നത് ഒരു സംഘടനയ്ക്കും ഭൂഷണമല്ലെന്ന് മാധ്യമപ്രവർത്തകർ അഭിപ്രായപ്പെട്ടു.