യാക്കോബായ സുറിയാനി സഭയുടെ നിയുക്ത കാതോലിക്ക ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, മാർച്ച് 25ന് ലബനനിലെ അച്ചാനെയിൽ വെച്ച് കാതോലിക്കാ സ്ഥാനാരോഹണം ചെയ്യും. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മുഖ്യ കാർമികത്വം വഹിക്കുന്ന ചടങ്ങിൽ, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലെയും യാക്കോബായ സഭയിലെയും മെത്രാപ്പൊലീത്തമാരും സഭാ ഭാരവാഹികളും പങ്കെടുക്കും. സ്ഥാനാരോഹണത്തിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിലേക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ട്.
എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറുമായി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ഗവർണറായി ചുമതലയേറ്റ ശേഷം ഇരുവരും തമ്മിൽ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. മൊത്രാപ്പൊലീത്തമാരായ ഐസക് മാർ ഒസ്താത്തിയോസും മാത്യൂസ് മാർ അന്തിമോസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ലബനനിലെ അച്ചാനെയിലെ പാത്രിയർക്കാ അരമനയോടു ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ചാണ് സ്ഥാനാരോഹണ ശുശ്രൂഷ നടക്കുക. മാർച്ച് 26 ന് പരിശുദ്ധ ബാവായുടെ അധ്യക്ഷതയിൽ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് യോഗം ചേരും. തുടർന്ന് മാർച്ച് 30ന് പുത്തൻകുരിശിൽ അനുമോദന പൊതുസമ്മേളനവും നടക്കും. ജോസഫ് മാർ ഗ്രിഗോറിയോസ് കേരളത്തിലേക്ക് മടങ്ങി എത്തുന്നത് സുന്നഹദോസിന് ശേഷമായിരിക്കും.
Story Highlights: Joseph Mar Gregorios met with Governor Rajendra Vishwanath Arlekar and invited him to the public reception after his enthronement as Catholicos.