
വില്യം ഷേക്സ്പിയറിൻറെ മാക്ബത്ത് നാടകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ശ്യാം രചന നിർവ്വഹിച്ച ജോജി എന്ന ചിത്രത്തിന് വീണ്ടും രാജ്യാന്തര അംഗീകാരം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മഹേഷിൻറെ പ്രതികാരം , തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകൾക്കു ശേഷം ദിലീഷ് പോത്തനും ഫഹദ്ഫാസിലും ഒരുമിച്ച ചിത്രമാണ് ജോജി.
ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിൽ എത്തിയ ചിത്രത്തിന് വൻ സ്വീകാര്യത ആയിരുന്നു.
ദേശീയ അന്തർദേശീയ തലത്തിലും ചിത്രം വൻ ചർച്ചയായിരുന്നു.ഇപ്പോൾ വേഗാസ് രാജ്യാന്തര മേളയിൽ ആണ് ചിത്രത്തിന് അവാർഡ് ലഭിച്ചിരിക്കുന്നത്.
മികച്ച നറേറ്റീവ് ഫീച്ചറിനുള്ള അവാർഡ് ആണ് ചിത്രത്തിന് ലഭിച്ചത്.ചിത്രത്തിലെ നായകൻ ഫഹദ് ഫാസിലാണ് സാമൂഹ്യ മാധ്യമത്തിലൂടെ പുരസ്കാര വാർത്ത അറിയിച്ചത്.
Story highlight : Joji movie to win Vegas movie award.