പാലാ ബിഷപ്പ് അടുത്തിടെ പ്രസംഗിച്ചതിനിടയിൽ നടത്തിയ പരാമർശത്തിൽ മാപ്പുപറയണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ. തുടർന്ന് കൊച്ചി കെസിബിസി ആസ്ഥാനത്തേക്ക് കൗൺസിൽ പ്രവർത്തകർ മാർച്ച് നടത്തി.
മറ്റു ചില മെത്രാന്മാരുടെ സ്വാർത്ഥ താല്പര്യ പ്രകാരം പാലാ ബിഷപ്പ് സമൂഹത്തിൽ മതപരമായ ഭിന്നത ഉണ്ടാക്കുകയാണ്. ബിഷപ്പിന്റെ രൂപതയിൽ പോലും എതിർപ്പുകളുണ്ട്. സംഭവം തിരുത്തപ്പെടണമെന്ന് എല്ലാ ക്രൈസ്തവരും ആഗ്രഹിക്കുന്നു. പരാമർശം പിൻവലിച്ചത് പാലാ ബിഷപ്പ് മാപ്പ് പറയണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ നേതാവ് ഫെലിക്സ് ജെ പുല്ലൂടൻ അഭിപ്രായപ്പെട്ടു.
അതേസമയം മുഖ്യമന്ത്രി പറഞ്ഞിട്ട് പോലും പരാമർശം തിരുത്താത്ത പാലാ ബിഷപ്പിനെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നിലപാട്. എന്നാൽ ആദ്യഘട്ടത്തിൽ ബിഷപ്പിനെതിരെ നിലപാടെടുത്ത സർക്കാർ പിന്നീട് പിൻവലിഞ്ഞെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
Story Highlights: Joint Christian Council’s Protest against Pala Bishop.