കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ.

Anjana

കേരള ഫോറസ്റ്റ്റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ
കേരള ഫോറസ്റ്റ്റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പീച്ചി, തൃശ്ശൂർ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്കാണ് ഒഴിവുകളുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ 6, 2021-ന്  ഇൻറർവ്യൂ നടത്താൻ തീരുമാനിച്ചിരിക്കുന്നു.

പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ 10 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുക. 2023 ജൂലൈ 29 വരെയായിരിക്കും ജോലിയുടെ ദൈർഘ്യം. ബോട്ടണി/ സുവോളജി/ ഫോറസ്ട്രി എൻവയോൺമെന്റൽ സയൻസ്/ സോഷ്യോളജി എന്നിവയിൽ ഫസ്റ്റ് ക്ലാസ് ബിരുദം കഴിഞ്ഞവർക്കാണ് അപേക്ഷിക്കാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫോറെസ്റ്ററിയിൽ ഫീൽഡ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. 36 വയസ്സാണ് പരമാവധി പ്രായപരിധി. പ്രതിമാസം 19,000 രൂപ ആണ് ഫെലോഷിപ്പ് ആയി ലഭിക്കുക. എസ് സി/ എസ് ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും. 

അപേക്ഷിക്കേണ്ട രീതി:

താല്പര്യം ഉള്ളതും യോഗ്യത ഉള്ളതും ആയ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 6, 2021-ന്  രാവിലെ 10 മണിക്ക് ആവശ്യമായ രേഖകൾ ഉൾപ്പെടെ തൃശ്ശൂർ ഉള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എത്തിച്ചേരുക.

കൂടുതൽ വിവരങ്ങൾക്കായി https://www.kfri.res.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Story highlight : Job vacancy in Kerala forest research institutes.