സർക്കാർ ജോലികൾ ചെയ്യുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരവസരം.
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നീ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷേ സമർപ്പിക്കാവുന്നതാണ്.
ജോലി ഒഴിവുകൾ : സബ് എഡിറ്റർ
ഇൻഫർമേഷൻ അസിസ്റ്റന്റ്
കണ്ടന്റ് എഡിറ്റർ
പ്രായപരിധി : 35 വയസ്സ്.എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
കണ്ടന്റ് എഡിറ്റർ പാനലിലേക്കുള്ള പരീക്ഷ ഓൺലൈനായിട്ടായിരിക്കും നടത്തുക. മറ്റു രണ്ട് പാനലിലും ജില്ലാതലത്തിൽ പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.
ഒക്ടോബർ 26 നാണ് എഴുത്തുപരീക്ഷ നടക്കുക.
സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർഥികൾക്ക് കണ്ടന്റ് എഡിറ്റർ യോഗ്യതയുണ്ടെങ്കിൽ അതിനും അപേക്ഷിക്കാവുന്നതാണ്.എന്നാൽ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ മാത്രമേ അപേക്ഷിക്കുവാൻ സാധിക്കൂ.
ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ www.careers.cdit.org എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 17 ന് മുൻപ് അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് www.prd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : job vacancy at P. R.D. Prism panel.