എറണാകുളത്തെ ഡെബ്റ്റ്സ് റിക്കവറി ട്രൈബ്യൂണൽ-2, വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, ഹൈക്കോടതി, ജില്ലാ കോടതി ജീവനക്കാർ എന്നിവർക്ക് സ്റ്റെനോഗ്രാഫർ ഗ്രേഡ് I തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ ഫെബ്രുവരി 12 വൈകിട്ട് 6 നു മുൻപ് രജിസ്ട്രാർ, ഡെബ്റ്റ്സ് റിക്കവറി ട്രൈബ്യൂണൽ – 2, ഫസ്റ്റ് ഫ്ലോർ, കെഎസ്എച്ച്ബി ഓഫീസ് കോംപ്ലക്സ്, പനമ്പിള്ളി നഗർ, എറണാകുളം– 682036 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. [email protected] എന്ന ഇമെയിൽ വിലാസത്തിലൂടെയും അപേക്ഷ സ്വീകരിക്കുന്നതാണ്.
മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ലൈബ്രറി അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബി.എൽ.ഐ.സി (ഒന്നാം ക്ലാസ്), കൊഹ സോഫ്റ്റ്വേർ പരിചയം എന്നിവയാണ് യോഗ്യതകൾ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 28ന് രാവിലെ 11 മണിക്ക് കോളേജിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം.
ആലപ്പുഴ ജില്ലയിലെ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 304/2023) തസ്തികയിലേക്കുള്ള അവസാനഘട്ട അഭിമുഖം നടക്കും. 2024 നവംബർ 6 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് അഭിമുഖം. കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം മേഖലാ ഓഫീസിൽ ഫെബ്രുവരി 5, 6, 7 തീയതികളിലാണ് അഭിമുഖം നടക്കുക.
ഉദ്യോഗാർത്ഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് അവരുടെ പ്രൊഫൈലിൽ ലഭ്യമാണ്. എസ്എംഎസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖേനയും വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സൽ, ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, ഐഡി കാർഡിന്റെ അസ്സൽ എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും എറണാകുളം മേഖലാ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പി എസ് സി ആലപ്പുഴ ജില്ലാ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0477-2264134 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Story Highlights: Job openings announced for various positions in Ernakulam and Alappuzha districts.