ഇസ്ലാമിനെ വികലമായി പരിചയപ്പെടുത്തി ജവഹർലാൽ നെഹ്റു സർവകലാശാലയുടെ പുതിയ കോഴ്സ്.

നിവ ലേഖകൻ

ഇസ്‍ലാമിനെ വികലമായി പരിചയപ്പെടുത്തി പുതിയകോഴ്‌സ്
ഇസ്ലാമിനെ വികലമായി പരിചയപ്പെടുത്തി പുതിയകോഴ്സ്
Photo Credit: PTI

ഇസ്ലാമിനെ മതഭീകരവാദത്തിന്റെയും, മൗലികവാദത്തിന്റെയും ഒരേയൊരു രൂപമായി പരിചയപ്പെടുത്തി ജവഹർലാൽ നെഹ്റു സർവകലാശാലയുടെ പുതിയ കോഴ്സ്. ഇസ്ലാമിക രാജ്യങ്ങളെ സ്വാധീനിച്ച ഭീകരവാദത്തിന്റെ ഭരണകൂട പിന്തുണക്കാരായിരുന്നു പഴയ സോവിയറ്റ് യൂനിയനും ചൈനയുമെന്ന് കോഴ്സിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Counter Terrorism, Asymmetric Conflicts and Strategies for Cooperation among Major Powers എന്ന തലക്കെട്ടിലുള്ള ഇരട്ട ഡിഗ്രി പ്രോഗ്രാമിന്റെ ഭാഗമായുള്ള കോഴ്സിലാണ് വിവാദ പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്. എൻജിനീയറിങ്ങിൽ ബി.ടെക്ക് കഴിഞ്ഞ് ഇന്റർനാഷനൽ റിലേഷൻസിൽ സ്പെഷലൈസേഷനോടെ എംഎസ് ചെയ്യുന്നവർക്കായി രൂപകൽപ്പന ചെയ്ത ഐച്ഛിക കോഴ്സാണിത്. ഈ മാസം 17ന് സർവകലാശാല അക്കാദമിക് കൗൺസിൽ പുതിയ കോഴ്സിന് അംഗീകാരം നൽകി.

21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകത്ത് ഭീകരാക്രമണങ്ങളുടെ വ്യാപനത്തിൽ മതപ്രചോദിതമായ ഭീകരവാദത്തിന് വലിയ പങ്കാണുള്ളത്. ഖുർആന്റെ വികലമായ വ്യാഖ്യാനങ്ങളാണ് ആത്മാഹുതിയിലൂടെയും ചാവേർ ആക്രമണത്തിലൂടെയുമുള്ള ജിഹാദി അക്രമങ്ങളുടെ അതിവ്യാപനത്തിന് ഇടയാക്കിയത്.

സൈബർരംഗം ചൂഷണം ചെയ്ത് തീവ്ര ഇസ്ലാമിക മതപണ്ഡിതർ ഇലക്ട്രോണിക് രംഗത്തും ലോകവ്യാപകമായി ജിഹാദി ഭീകരവാദം പ്രചരിപ്പിക്കുകയാണ്. അക്രമങ്ങളും ഹിംസകളും മതേതരമായ ഇസ്ലാമേതര സമൂഹങ്ങളിലടക്കം വ്യാപിക്കാൻ സൈബർരംഗത്തെ ഭീകരവാദ പ്രചാരണം കാരണമായിട്ടുണ്ടെന്നും കോഴ്സിന് നൽകിയ പാഠപുസ്തകത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

കനേഡിയൻ, യുഎസ്, ലാറ്റിനമേരിക്കൻ തുടങ്ങിയ പഠനകേന്ദ്രങ്ങളുടെ ചെയർപേഴ്സണായ അരവിന്ദ് കുമാറാണ് വിവാദ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.

Story highlight : JNU’s new course introducing Islam in a distorted way.

Related Posts
മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രതികരണത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ
V Abdurahman controversy

ട്വന്റിഫോര് പ്രതിനിധി സമീര് ബിന് കരീമിനെ അധിക്ഷേപിച്ച മന്ത്രി വി. അബ്ദുറഹിമാന്റെ പ്രതികരണത്തിനെതിരെ Read more

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് DYSPയുടെ WhatsApp സ്റ്റാറ്റസ്
Sabarimala visit controversy

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് ഡിവൈഎസ്പി ഇട്ട വാട്സാപ്പ് സ്റ്റാറ്റസ് വിവാദത്തിൽ. യൂണിഫോമിട്ട് Read more

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദം: പിടിഎ പ്രസിഡന്റിനെതിരെ കേസ്
Headscarf controversy

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ് Read more

ഹിജാബ് വിവാദം: മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റുമെന്ന് പിതാവ്
Hijab controversy

പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റുമെന്ന് Read more

ശബരിമല ദ്വാരപാലക വിവാദം: പ്രതികരണവുമായി കണ്ഠരര് രാജീവര്
Sabarimala controversy

ശബരിമലയിലെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മുൻ തന്ത്രി കണ്ഠരര് രാജീവര് Read more

ശബരിമല ദ്വാരപാലക സ്വർണ വിവാദം; നിർണായക രേഖകൾ പുറത്ത്, പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു
Sabarimala gold controversy

ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. 1999-ൽ Read more

താജ്മഹലിന്റെ അടിയിലെ 22 മുറികളിൽ ശിവലിംഗമോ? വിവാദമായി ‘ദി താജ് സ്റ്റോറി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
The Taj Story

വലതുപക്ഷ പ്രൊപ്പഗണ്ട ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രവണതക്കെതിരെ വിമർശനം ഉയരുന്നു. 'ദി താജ് സ്റ്റോറി' Read more

ലഡാക്കിൽ ക്രമസമാധാനം തകർക്കാൻ സോനം വാങ്ചുക്ക് ശ്രമിച്ചെന്ന് ഡി.ജി.പി
Sonam Wangchuk Controversy

ലഡാക്കിൽ സംസ്ഥാന പദവി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള ചർച്ചകൾക്കിടെ ക്രമസമാധാനം തകർക്കാൻ സോനം Read more

ശബരിമലയിലെ ദ്വാരപാലക സ്വര്ണ്ണപ്പാളി നീക്കം ചെയ്ത സംഭവം വിവാദത്തിലേക്ക്
Sabarimala golden leaf removal

ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്ണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതാണ് വിവാദത്തിന് കാരണം. തന്ത്രിയുടെ Read more

ഓണാഘോഷത്തിൽ മുസ്ലീം വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടെന്ന് അധ്യാപിക; വിദ്വേഷ സന്ദേശം വിവാദത്തിൽ
Onam celebration controversy

തൃശ്ശൂർ പെരുമ്പിലാവ് സിറാജുൾ ഉലൂം ഇംഗ്ലീഷ് ഹൈസ്കൂളിലെ അധ്യാപികയുടെ വിദ്വേഷ സന്ദേശം വിവാദത്തിൽ. Read more