ഡാറ്റാ പ്ലാൻ നിരക്ക് വർധനവ്: ജിയോയ്ക്ക് നഷ്ടമായത് രണ്ട് കോടി ഉപയോക്താക്കൾ

Anjana

Jio data plan price hike

ജിയോ കമ്പനി ഡാറ്റാ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടിയതിനെ തുടർന്ന് രണ്ട് കോടിയോളം ഉപയോക്താക്കളെ നഷ്ടമായതായി റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 1.90 കോടി ഉപയോക്താക്കൾ ജിയോ ഉപേക്ഷിച്ചതായാണ് വിവരം. നിരക്ക് വർധനവ് പ്രഖ്യാപിച്ചതു മുതൽ തങ്ങൾ മറ്റ് സേവനദാതാക്കളിലേക്ക് മാറുമെന്നും ഇത്തരം നിരക്ക് വർധനവ് അന്യായമാണെന്നും നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജൂലൈ ആദ്യമാണ് ജിയോ തങ്ങളുടെ ഡാറ്റ പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചത്. 50 രൂപ മുതൽ 600 രൂപ വരെയാണ് പ്ലാനുകളിലെ നിരക്ക് കൂട്ടിയത്. ജിയോയ്ക്ക് പുറമെ വി, എയർടെൽ അടക്കമുള്ള കമ്പനികളും പ്ലാനുകളുടെ നിരക്ക് കൂട്ടിയിരുന്നു. ജനങ്ങളുടെ പ്രതികരണം കമ്പനിയെ ബാധിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

  എംജിയുടെ വേഗരാജാവ് സൈബർസ്റ്റാർ ഇന്ത്യൻ വിപണിയിലേക്ക്; പ്രീമിയം ഔട്ട്‌ലെറ്റുകളിലൂടെ വിൽപ്പന

എന്നാൽ, രണ്ട് കോടിയോളം ഉപയോക്താക്കൾ ജിയോ വിട്ടത് തങ്ങളെ ഒരു രീതിയിലും ബാധിക്കുകയില്ലെന്നാണ് കമ്പനിയുടെ പ്രതികരണം. നിരക്ക് കൂട്ടുമ്പോൾ ഉപയോക്താക്കളിൽ ചിലർ മറ്റ് കമ്പനികളിലേക്ക് മാറുന്നത് സർവ്വസാധാരണമാണെന്നും ഈ മാറ്റം കമ്പനിയുടെ ലാഭത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും ജിയോ അധികൃതർ അറിയിച്ചു.

Story Highlights: Jio loses nearly 2 crore users after significant data plan price hike

  ബിഎസ്എൻഎല്ലിന്റെ ആസ്തികൾ വിൽക്കാൻ ബിജെപി ശ്രമിക്കുന്നു: തോമസ് ഐസക്
Related Posts
ജിയോയുടെ പുതിയ പ്ലാനുകൾ: വമ്പൻ ഡാറ്റ ഓഫറുകളുമായി ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമം
Jio new prepaid plans

ജിയോ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 11 രൂപയ്ക്ക് 10GB ഡാറ്റയും, Read more

ജിയോയുടെ പുതിയ 5ജി പ്ലാൻ: 198 രൂപയ്ക്ക് 14 ദിവസം അൺലിമിറ്റഡ് ഡാറ്റ
Jio 5G unlimited plan

ജിയോ പുതിയ 5ജി അൺലിമിറ്റഡ് പ്ലാൻ അവതരിപ്പിച്ചു. 198 രൂപയ്ക്ക് 14 ദിവസത്തേക്ക് Read more

ടെലികോം മേഖലയിൽ വൻ മാറ്റം: ബിഎസ്എൻഎൽ മുന്നേറ്റം, മറ്റു കമ്പനികൾക്ക് തിരിച്ചടി
BSNL subscriber growth

റിലയൻസ് ജിയോ, എയർടെൽ, വൊഡഫോൺ ഐഡിയ എന്നീ കമ്പനികൾക്ക് വരിക്കാരെ വൻതോതിൽ നഷ്ടമായി. Read more

  ദുബായിൽ സെക്യൂരിറ്റി ജോലികൾക്ക് അവസരം; ഒഡാപെക് വഴി റിക്രൂട്ട്മെന്റ് നടത്തുന്നു
സ്വകാര്യ കമ്പനികൾ നിരക്ക് ഉയർത്തുമ്പോൾ; കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകളുമായി ബിഎസ്എൻഎൽ
BSNL annual plans

സ്വകാര്യ ടെലികോം കമ്പനികൾ നിരക്ക് ഉയർത്തുമ്പോൾ, കുറഞ്ഞ നിരക്കിൽ മികച്ച ഡാറ്റാ പാക്കേജുകൾ Read more

റിലയൻസ് ഇൻഡസ്ട്രീസിന്റെ വരുമാനത്തിൽ വൻ വർധന; ലാഭത്തിൽ നേരിയ കുറവ്

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വരുമാനത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ Read more

Leave a Comment