
ഒക്ടോബർ 3 നു നടത്തിയ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ഫലം പ്രഖ്യാപിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരഗ്പുർ, ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) അഡ്വാൻസ്ഡ് ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
360 ൽ 348 മാർക്കോടെ മൃദുൽ അഗർവാളിനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
286 മാർക്കോടെ കാവ്യ ചോപ്രയാണ് രണ്ടാം സ്ഥാനത്ത്.
1,41,699 വിദ്യാർഥികൾ ഈ വർഷം എഴുതിയ ഐഐടി പ്രവേശന പരീക്ഷയിൽ 41,862 പേരാണ് യോഗ്യത നേടിയിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വർഷം വിദേശ രാജ്യങ്ങളിൽ പരീക്ഷ നടത്തിയിരുന്നില്ല.എന്നാൽ ഇവർക്ക് ഇന്ത്യയിൽ നിന്ന് പരീക്ഷയിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിരുന്നു.
വിശദവിവരങ്ങൾക്കായി jeeadv.ac.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Story highlight : JEE Advanced Result published.