ജെഇഇ അഡ്വാന്സ്ഡ് പരീക്ഷ മൂന്നു തവണ എഴുതാം; 2025ലെ മാനദണ്ഡങ്ങള് പ്രസിദ്ധീകരിച്ചു

നിവ ലേഖകൻ

Updated on:

JEE Advanced 2025 guidelines

ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്സ്ഡ് പരീക്ഷയുടെ മാനദണ്ഡങ്ങളില് സുപ്രധാന മാറ്റങ്ങള് വരുത്തിയിരിക്കുകയാണ്. 2025ലെ പരീക്ഷയ്ക്കുള്ള പുതിയ നിബന്ധനകള് പ്രസിദ്ധീകരിച്ചതില് ഏറ്റവും ശ്രദ്ധേയമായ മാറ്റം, പരീക്ഷ എഴുതാനുള്ള അവസരങ്ങളുടെ എണ്ണം രണ്ടില് നിന്ന് മൂന്നായി ഉയര്ത്തിയതാണ്. തുടര്ച്ചയായ മൂന്ന് വര്ഷങ്ങളില് പരമാവധി മൂന്ന് തവണ പരീക്ഷ എഴുതാമെന്നാണ് പുതുക്കിയ മാനദണ്ഡത്തില് പറയുന്നത്. കൂടുതല് വിവരങ്ങള്ക്ക് jeeadv. ac.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

in സന്ദര്ശിക്കാവുന്നതാണ്. ജെഇഇ മെയിന് 2025ന്റെ BE/BTech പേപ്പറില് (പേപ്പര് 1) വിജയിച്ച മികച്ച 2,50,000 വിദ്യാര്ഥികള്ക്കാണ് (എല്ലാ വിഭാഗങ്ങളും ഉള്പ്പെടെ) ജെഇഇ അഡ്വാന്സ്ഡ് എഴുതാന് അവസരം. ഇതില് 10 ശതമാനം ജനറല്-സാമ്പത്തിക പിന്നാക്കം, 27 ശതമാനം ഒബിസി- നോണ് ക്രീമിലെയര്, 15 ശതമാനം എസ് സി, 7. 5 ശതമാനം എസ്ടി, 40.

5 ശതമാനം ഓപ്പണ് എന്നിങ്ങനെയാണ്. ഓരോ വിഭാഗത്തിലും ഭിന്നശേഷിക്കാര്ക്കും മുന്ഗണന ലഭിക്കും. സീറ്റ് വിഭജനത്തില് ഓപ്പണ് വിഭാഗത്തിന് 1,01,250 സീറ്റുകളും, ജനറല്-സാമ്പത്തിക പിന്നാക്ക വിഭാഗത്തിന് 25,000 സീറ്റുകളും, ഒബിസി-നോണ് ക്രീമിലെയര് വിഭാഗത്തിന് 67,500 സീറ്റുകളും, എസ്സി വിഭാഗത്തിന് 37,500 സീറ്റുകളും, എസ്ടി വിഭാഗത്തിന് 18,750 സീറ്റുകളും നീക്കിവച്ചിട്ടുണ്ട്. പ്രായപരിധിയില് മാറ്റമില്ല.

  കുട്ടിപ്പഠിത്തം വലുതാകും; പ്രീപ്രൈമറി വിദ്യാഭ്യാസം ഇനി രണ്ടിനു പകരം മൂന്ന് വർഷം

വിദ്യാര്ഥികള് 2000 ഒക്ടോബര് ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗങ്ങളിലുള്ളവര്ക്ക് പ്രായപരിധിയില് അഞ്ച് വര്ഷത്തെ ഇളവ് നല്കും. യോഗ്യതയുടെ കാര്യത്തില്, 2023, 24 വര്ഷങ്ങളില് 12-ാം ക്ലാസ് പരീക്ഷയെഴുതിയവര്ക്കും 2025ല് പരീക്ഷയെഴുതുന്നവര്ക്കും അപേക്ഷിക്കാം. 2022ലെ 12-ാം ക്ലാസ് ഫലം 2022 സെപ്റ്റംബര് 21നോ അതിന് ശേഷമോ ആണ് പ്രസിദ്ധീകരിച്ചതെങ്കില് ആ വിദ്യാര്ഥികളെയും പരിഗണിക്കും. എന്നാല് അപേക്ഷകര് മുന്പ് ഐഐടി പ്രവേശനം ലഭിച്ചവരാകരുത്. കൗണ്സലിങ് വേളയില് സീറ്റ് സ്വീകരിച്ചവരെയും പരിഗണിക്കില്ല.

Story Highlights: JEE Advanced exam for IIT admission can now be taken three times, up from two, with new guidelines for 2025 exam released.

Related Posts
ന്യൂനപക്ഷ കമ്മീഷൻ ഇടപെടൽ: വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു
Minority Commission

നൂറനാട് സ്വദേശിനിയുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞുവെച്ചിരുന്നു. ന്യൂനപക്ഷ Read more

  സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം
സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം
private universities

സിപിഐഎം പാർട്ടി കോൺഗ്രസ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ Read more

2025 യുജിസി കരട് ചട്ടങ്ങൾ: കേരളത്തിന്റെ നിലപാട് റിപ്പോർട്ട് സമർപ്പിച്ചു
UGC Draft Regulations

2025-ലെ യുജിസി കരട് ചട്ടങ്ങളെ സംബന്ധിച്ച കേരളത്തിന്റെ നിലപാട് വിശദീകരിക്കുന്ന റിപ്പോർട്ട് യുജിസി Read more

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് സമാപിക്കും
SSLC Exam

ഇന്ന് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ അവസാനിക്കും. ജീവശാസ്ത്രമാണ് എസ്എസ്എൽസിയിലെ അവസാന പേപ്പർ. Read more

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും
differently-abled teachers

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായ ഉദ്യോഗാർത്ഥികളെ Read more

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം
SSLC Exam

ഇക്കൊല്ലത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും. 4,25,861 വിദ്യാർത്ഥികളാണ് എസ്എസ്എൽസി Read more

  2025 യുജിസി കരട് ചട്ടങ്ങൾ: കേരളത്തിന്റെ നിലപാട് റിപ്പോർട്ട് സമർപ്പിച്ചു
കേരള സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി
Kerala Private University Bill

കേരള സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി. പൊതു സർവകലാശാലകളെ നവീന വെല്ലുവിളികളെ Read more

പത്താം ക്ലാസ് പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷയ്ക്ക് മുൻപ് വിതരണം ചെയ്ത് കേരളം
Textbooks

കേരളത്തിലെ പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ Read more

ചൈൽഡ് ഡെവലപ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
Child Development Course

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ Read more

യുഎസ് വിദ്യാഭ്യാസ വകുപ്പ് ഇല്ലാതാക്കാൻ ട്രംപിന്റെ ഉത്തരവ്
US Education Department

യുഎസ് വിദ്യാഭ്യാസ വകുപ്പ് ഇല്ലാതാക്കാനുള്ള നടപടികൾ ആരംഭിക്കാൻ ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ Read more

Leave a Comment