കേരളത്തിൽ മഞ്ഞപ്പിത്തം പടരുന്നു; ആറുമാസത്തിനിടെ 27 മരണം

Anjana

സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നു. പ്രതിദിന പനി രോഗികളുടെ എണ്ണം പതിനായിരം കടന്നിരിക്കുന്നു. ഈ മാസം മാത്രം 690 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗബാധിതരിൽ ഏറെയും യുവാക്കളും വടക്കൻ ജില്ലക്കാരുമാണ്. ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു, ജൂൺ മാസത്തിൽ മാത്രം അഞ്ച് മരണം റിപ്പോർട്ട് ചെയ്തു.

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പ്രദേശത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നുണ്ട്. വള്ളിക്കുന്ന് അത്താണിക്കലിൽ 284 രോഗികളാണുള്ളത്, ഇത് ഏറ്റവും കൂടുതൽ രോഗികളുള്ള സ്ഥലമാണ്. ഡെങ്കി, എലിപ്പനി കേസുകളിലും വർദ്ധനവുണ്ട്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here