മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജെയിൻ കുര്യന് തിരികെ റഷ്യൻ പട്ടാള ക്യാമ്പിൽ എത്തണമെന്നാവശ്യപ്പെട്ട് രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചു. റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട് യുദ്ധത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജെയിൻ, ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ക്ലിൻസിയിലെ പട്ടാള ക്യാമ്പിൽ എത്താനാണ് ജെയിനിന് ലഭിച്ചിരിക്കുന്ന നിർദേശം.
പട്ടാള ക്യാമ്പിലെത്തിയാൽ തിരികെ വരാൻ സാധിക്കില്ലെന്നും സർക്കാരുകൾ വിഷയത്തിൽ ഇടപെടണമെന്നും ജെയിൻ സഹായം അഭ്യർത്ഥിച്ചു. മോസ്കോയിലെ ആശുപത്രിയിൽ നിന്നും പട്ടാള ക്യാമ്പിൽ എത്താനും 30 ദിവസത്തെ ചികിത്സ അവധിയിൽ പ്രവേശിക്കാനുമാണ് നിർദേശം. ആശുപത്രി അധികൃതർ വഴിയാണ് ജെയിന് ഈ അറിയിപ്പ് ലഭിച്ചത്.
നേരത്തെയുണ്ടായിരുന്ന അതേ യൂണിറ്റിലേക്ക് തന്നെയാണ് തിരിച്ചെത്താൻ നിർദേശം നൽകിയിരിക്കുന്നതെന്ന് ജെയിൻ വ്യക്തമാക്കി. ക്യാമ്പിൽ എത്തിക്കഴിഞ്ഞാൽ കോൺടാക്റ്റ് ചെയ്യാൻ സാധിക്കുമോ എന്നകാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും ജെയിൻ പറയുന്നു. എങ്ങിനെയെങ്കിലും സഹായിക്കണമെന്നും തന്നെ തിരികെ കൊണ്ടുപോകാൻ അനുവദിക്കരുതെന്നും ജെയിൻ കുര്യൻ വീഡിയോ സന്ദേശത്തിൽ അഭ്യർത്ഥിച്ചു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കാനുള്ള ഓർഡർ നൽകിയെങ്കിലും തന്നെ മാത്രം അവർ റിലീസ് ചെയ്തില്ലെന്നും ജെയിൻ പറയുന്നു. തൃശ്ശൂർ കുറാഞ്ചേരി സ്വദേശിയാണ് ജെയിൻ കുര്യൻ. ഇന്ത്യൻ എംബസിയും മലയാളി അസോസിയേഷനും സഹായിക്കുന്നുണ്ടെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും യുവാവ് വീഡിയോ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
നേരെത്തെ ഇയാൾക്കൊപ്പമുണ്ടായിരുന്ന കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു മരിച്ചതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിരുന്നു. ഏജന്റ് മുഖേനയാണ് ജെയിൻ അടങ്ങിയ മൂന്ന് പേർ റഷ്യയിലേക്ക് പോയത്. യുക്രൈൻ ഷെല്ലാക്രമണത്തിനിടെ പരുക്കേറ്റാണ് ബിനിൽ മരിച്ചത്.
യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ ജെയിൻ കുര്യൻ സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചു. റഷ്യൻ പട്ടാളത്തിൽ നിന്ന് മോചനം നേടാൻ ജെയിൻ സഹായം തേടുന്നു. യുദ്ധത്തിൽ നിന്ന് മോചിപ്പിക്കണമെന്ന് ജെയിൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.
Story Highlights: Injured Indian mercenary Jain Kuryan seeks government help to avoid returning to Russian army.