പുത്തൻകുരിശ് കത്തീഡ്രലിൽ വെച്ച് നടന്ന വാഴിക്കൽ ചടങ്ങിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ സ്ഥാനമേറ്റു. വലിയ മെത്രാപ്പോലീത്ത എബ്രഹാം മോർ സേവേറിയോസ് ആണ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്. യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയെ നിയമിച്ചുകൊണ്ടുള്ള ആകമാന സുറിയാനി സഭയുടെ അധ്യക്ഷനായ പാത്രിയർക്കീസ് ബാവയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.
പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളും സഭയിലെ മെത്രാപ്പൊലീത്തമാരും ചടങ്ങിൽ പങ്കെടുത്തു. ബെയ്റൂത്തിൽ നിന്ന് ഇന്ന് ഉച്ചതിരിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കാതോലിക്കാ ബാവയെ സഭാ ഭാരവാഹികളും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു. സ്ഥാന ചിഹ്നമായ അംശവടി കൈമാറിയതോടെയാണ് വാഴിക്കൽ ചടങ്ങുകൾക്ക് ഔദ്യോഗികമായി സമാപനമായത്.
സ്ഥാനാരോഹണ ചടങ്ങുകൾക്ക് ശേഷം പുതിയ കാതോലിക്കാ ബാവയെ അനുമോദിച്ചുകൊണ്ട് ഒരു പൊതുസമ്മേളനവും സംഘടിപ്പിച്ചിരുന്നു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്ക ആയി ചുമതലയേറ്റെടുത്ത ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സഭാ വിശ്വാസികളുടെ വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്.
Story Highlights: Joseph Catholica Bava assumed the role of Catholicos of the Jacobite Syrian Orthodox Church in a ceremony held at Puthankurish Cathedral.