ഐടെൽ എ95 5ജി: പതിനായിരത്തിൽ താഴെ വിലയ്ക്ക് മികച്ച 5ജി സ്മാർട്ട്ഫോൺ
ഇന്ത്യൻ വിപണിയിൽ ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് പേരുകേട്ട ഐടെൽ, പുതിയ 5ജി സ്മാർട്ട്ഫോണായ ഐടെൽ എ95 5ജി അവതരിപ്പിച്ചു. 4GB + 128GB, 6GB + 128GB എന്നീ രണ്ട് വേരിയന്റുകളിലായാണ് ഫോൺ വിപണിയിലെത്തുന്നത്. യഥാക്രമം 9,599 രൂപയും 9,999 രൂപയുമാണ് വില.
ഐടെൽ എ സീരീസിന്റെ ഭാഗമായ ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റാണ്. കറുപ്പ്, ഗോൾഡ്, മിന്റ് ബ്ലൂ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ആമസോൺ വഴി ഓൺലൈനായി ഫോൺ വാങ്ങാം.
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz), 4GB / 6GB LPDDR4x റാം, 128GB UFS 2.2 സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനും സാധിക്കും.
6.67 ഇഞ്ച് HD+ LCD സ്ക്രീൻ, 120Hz ഫ്രഷ് റേറ്റ്, 6GB വരെ വെർച്വൽ റാം, ഇന്ററാക്ടീവ് ഡൈനാമിക് പോർട്ട് എന്നിവയും ഫോണിലുണ്ട്. 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള ഡെപ്ത് സെൻസർ, AI ലെൻസ്, ഡ്യുവൽ LED ഫ്ലാഷ് എന്നിവയാണ് ക്യാമറ സവിശേഷതകൾ.
18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഐടെൽ എ95 5ജിയിൽ ഉള്ളത്. ഇന്ത്യയിൽ ആദ്യമായി 10000 രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ച ബ്രാൻഡ് കൂടിയാണ് ഐടെൽ.
Story Highlights: Itel launches the A95 5G, a budget-friendly 5G smartphone priced under ₹10,000 in India.