തിരുവനന്തപുരത്ത് വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്പ് വഴി ഐടി എഞ്ചിനീയർക്ക് 6 കോടി രൂപ നഷ്ടം

Anjana

fake online trading app scam

തിരുവനന്തപുരത്തെ ഒരു ഐടി എഞ്ചിനീയർക്ക് വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്പ് വഴി ഒരു മാസത്തിനിടെ 6 കോടി രൂപ നഷ്ടമായി. സ്ഥിരമായി ഓൺലൈൻ ട്രേഡിംഗ് നടത്തിയിരുന്ന ഇദ്ദേഹത്തെ വാട്സ്ആപ്പിലൂടെ വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും വിവിധ ഗ്രൂപ്പുകളിൽ ചേർക്കുകയും വെബ്സൈറ്റിൽ ലോഗിൻ ചെയ്യിപ്പിക്കുകയും ചെയ്തു.

തട്ടിപ്പ് സംഘം പരാതിക്കാരനെ കൊണ്ട് വിവിധ പേരിലുള്ള അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിന് രൂപ നിക്ഷേപിപ്പിച്ചു. വൻതുകകൾ ലാഭം കിട്ടിയതായി വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. എന്നാൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ലാഭത്തിന്റെ 20 ശതമാനം തുക വീണ്ടും നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതേത്തുടർന്നാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.

Story Highlights: IT engineer in Thiruvananthapuram loses Rs 6 crore through fake online trading app scam

Leave a Comment