
കോണ്ഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു. മുതിര്ന്ന നേതാക്കളുടെ പരിഭവങ്ങൾക്ക് പരിഹാരം കണ്ടു . ഇനി കൂടുതല് ചര്ച്ചകളില്ലെന്നും കെ. സുധാകരന് വ്യക്തമാക്കി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പുനഃസംഘടന ഉമ്മന്ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുമായി യോഗം ചേർന്ന് തീരുമാനമെടുക്കും. താരിഖ് അന്വര് കൂടുതല് ചര്ച്ചകള്ക്കായി കേരളത്തിലേക്ക് വരില്ലെന്നും കെ. സുധാകരന് അറിയിച്ചു. പ്രശ്നങ്ങള് അവസാനിച്ചതായി ഹൈക്കമാന്ഡിനെ കെപിസിസി നേതൃത്വം അറിയിച്ചതായാണ് വിവരം.
പ്രതിപക്ഷ നേതാവ് വി. ഡി സതീശന് ഉമ്മന്ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഇന്നലെ അവരുടെ വീടുകളിലെത്തി സന്ദര്ശനം നടത്തിയിരുന്നു.
Story highlight : Issue in Congress is over says K Sudhakaran.