ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി

Israel Iran conflict

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിഫോൺ സംഭാഷണം നടത്തി. ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചർച്ച നടന്നത്. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ നെതന്യാഹുവിനോട് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ടെലിഫോൺ സംഭാഷണത്തിൽ, നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വിഷയത്തിൽ ഇന്ത്യയുടെ ആശങ്ക അറിയിച്ചെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായും സംസാരിച്ചു.

ചില രാഷ്ട്രത്തലവന്മാരുമായി സംസാരിച്ചതായി നെതന്യാഹുവിന്റെ ഓഫീസും സ്ഥിരീകരിച്ചു. ജർമൻ ചാൻസലർ, ഫ്രഞ്ച് പ്രസിഡന്റ് എന്നിവരുമായി നെതന്യാഹു ചർച്ച നടത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നിവരുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ടെഹ്റാനിൽ വീണ്ടും സ്ഫോടന ശബ്ദങ്ങൾ കേട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫോർദോ ആണവ കേന്ദ്രമാണ് ഇസ്രായേൽ ലക്ഷ്യമിട്ടതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  ത്രില്ലർ പോരാട്ടത്തിൽ ഇറ്റലിക്ക് ജയം; ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇസ്രായേലിനെ തോൽപ്പിച്ചു

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനേയി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും. ഫോർദോ ആണവ നിലയത്തിന് സമീപത്തുനിന്ന് രണ്ട് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്.

ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങളും തുർക്കിയും രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേൽ വ്യോമപാത അടച്ചു. ഇന്ധനവിലയും സ്വർണവിലയും കുതിച്ചുയരുകയാണ്.

ഇറാനിലെ മിസൈൽ ലോഞ്ചറുകൾക്കെതിരെ ആക്രമണം തുടരുകയാണെന്ന് ഇസ്രായേൽ വ്യോമസേന എക്സിൽ കുറിച്ചു. യാത്രകൾ ഒഴിവാക്കണമെന്നും, കൂട്ടം കൂടരുതെന്നും പൗരന്മാർക്ക് ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പ് നൽകി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.

Story Highlights : Narendra Modi received a phone call from the Prime Minister of Israel, Benjamin Netanyahu

Related Posts
മോദി മണിപ്പൂരിൽ എത്തുന്നതിന് തൊട്ടുമുന്പ് സംഘര്ഷം; സന്ദർശനം ബഹിഷ്കരിക്കാൻ ആഹ്വാനം
Manipur clashes

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി മണിപ്പൂരിൽ സംഘർഷം ഉടലെടുത്തു. ശനിയാഴ്ച ഇംഫാലിലും, ചുരാചന്ദ്പൂരിലുമായി Read more

  ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ അറബ് രാഷ്ട്ര നേതാക്കൾ ഖത്തറിലേക്ക്
നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിക്കും
Manipur visit

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മണിപ്പൂർ സന്ദർശിക്കും. 2023 മെയ് മാസത്തിൽ വംശീയ കലാപം Read more

ഖത്തർ ആക്രമണത്തിൽ ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ; അറബ് ഉച്ചകോടി മറ്റന്നാൾ
Qatar Hamas attack

ഖത്തർ ആക്രമണത്തിൽ ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പലസ്തീൻ Read more

ദോഹയിലെ ഇസ്രായേൽ ആക്രമണം: അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിക്ക് ഖത്തർ ആതിഥേയത്വം വഹിക്കും
Arab-Islamic summit

ദോഹയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിക്ക് ഖത്തർ ആതിഥേയത്വം വഹിക്കുന്നു. Read more

നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി
Qatar PM Netanyahu Criticism

ഖത്തറിൽ ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രായേൽ ശ്രമിച്ചെന്ന് ഖത്തർ പ്രധാനമന്ത്രി. ഇസ്രായേൽ ഖത്തറിൽ Read more

മോഹൻ ഭാഗവതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Mohan Bhagwat

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. മോഹൻ ഭാഗവത് വസുധൈവ Read more

  മോഹൻ ഭാഗവതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ദോഹ ആക്രമണം: ഇസ്രായേലിനെതിരെ ഗൾഫ് മേഖലയുടെ പ്രതികരണമുണ്ടാകുമെന്ന് ഖത്തർ പ്രധാനമന്ത്രി
Gulf security

ഇസ്രായേലിന്റെ ദോഹയിലെ ആക്രമണത്തിൽ ഗൾഫ് മേഖലയുടെ പ്രതികരണമുണ്ടാകുമെന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ Read more

ഖത്തറിന് പിന്തുണയുമായി അറബ് ലോകം; ഇസ്രായേൽ പ്രധാനമന്ത്രിയുമായി ട്രംപിന്റെ ചർച്ച
Israeli strikes on Doha

ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തിൽ അറബ് ലോകം പിന്തുണയുമായി രംഗത്ത്. യുഎഇ പ്രസിഡന്റ് ദോഹയിൽ Read more

ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ അറബ് രാഷ്ട്ര നേതാക്കൾ ഖത്തറിലേക്ക്
Israeli attacks

ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ അറബ് രാഷ്ട്ര നേതാക്കൾ ഖത്തറിലേക്ക് യാത്ര തുടങ്ങി. ഖത്തറിന് Read more

ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണം; പ്രധാനമന്ത്രി മോദി ഖത്തർ അമീറുമായി സംസാരിച്ചു
Qatar Israel conflict

ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ഖത്തർ അമീറുമായി പ്രധാനമന്ത്രി ടെലിഫോണിൽ Read more