പുതിയ ഐഫോൺ 17 സീരീസ് ഇന്ന് പുറത്തിറങ്ങും. ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ സീരീസാണ് ഇത്. ഇന്ത്യൻ സമയം രാത്രി 10:30-ന് ആരംഭിക്കുന്ന ആപ്പിളിന്റെ ഓ ഡ്രോപ്പിങ് (Awe-dropping) പരിപാടിയിലാണ് പുതിയ ഫോൺ അവതരിപ്പിക്കുന്നത്. ഈ ലേഖനത്തിൽ, പുതിയ ഐഫോൺ 17 സീരീസിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം നൽകുന്നു.
ഐഫോൺ 17 സീരീസിൽ നാല് മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയാണ് ഈ മോഡലുകൾ. ആപ്പിൾ വാച്ച് സീരീസ്, ആപ്പിൾ എയർപോഡ്സ് പ്രോ 3 എന്നിവയുടെ ലോഞ്ചും ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്.
പുതിയ ഐഫോൺ 17 സീരീസിൻ്റെ പ്രധാന ആകർഷണം അതിന്റെ കനം കുറഞ്ഞ രൂപകൽപ്പനയാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ആപ്പിളിൻ്റെ ഏറ്റവും കനം കുറഞ്ഞ ഐഫോണ്‍ ആയിരിക്കും ഇത്. യൂറോപ്യൻ വിപണി ലക്ഷ്യമിട്ട് ഇ-സിം സൗകര്യത്തോടെയാണ് ഫോണുകൾ പുറത്തിറങ്ങുന്നത്.
ഇ-സിം സൗകര്യം മാത്രമുള്ള ഫോണുകളായിരിക്കും ഇതെന്നുള്ളതാണ് പ്രധാന പ്രത്യേകത. ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റ്, യൂട്യൂബ്, ആപ്പിൾ ടിവി ആപ്പ് എന്നിവയിലൂടെ പരിപാടി തത്സമയം കാണാൻ കഴിയും.
പുതിയ നിറങ്ങളിലും കാമറ ബബ് ഡിസൈനിലും ഈ ഫോൺ ലഭ്യമാകും എന്ന് കരുതുന്നു.
ഐഫോൺ 17 സീരീസിൻ്റെ വില വിവരങ്ങൾ താഴെ നൽകുന്നു.
ഐഫോൺ 17 സീരീസിൽ പ്രതീക്ഷിക്കുന്ന വില (യുഎസ് ഡോളറില്‍): Apple iPhone 17 Pro: $1,499, iPhone 17 Pro Max: $1,999, iPhone 17 Air: $1,133, iPhone 17: $899 എന്നിങ്ങനെയാണ്.
Story Highlights: The iPhone 17 series is launching today with four models: iPhone 17, iPhone 17 Air, iPhone 17 Pro, and iPhone 17 Pro Max.