ഐപാക് സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ അബ്ദുൽ കരീം ഒന്നാമത്

Anjana

IPAQ swimming competition Qatar

ഇന്ത്യൻ ഫർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (ഐപാക്) സംഘടിപ്പിച്ച സ്പോർട്സ് ഫിയസ്റ്റ 2024-ന്റെ ഭാഗമായി വക്ര ഗ്രീൻ സ്റ്റേഡിയത്തിൽ നീന്തൽ മത്സരം നടന്നു. വൈകുന്നേരം 6 മണിക്ക് ആരംഭിച്ച ആവേശകരമായ മത്സരം രാത്രി 10 മണിക്ക് സമാപിച്ചു. നാല് ഗ്രൂപ്പുകളിൽ നിന്നായി 36 പേർ പങ്കെടുത്ത മത്സരത്തിൽ ബീറ്റാബ്ലോക്കർസിന് വേണ്ടി മത്സരിച്ച അബ്ദുൽ കരീം ഒന്നാം സ്ഥാനം നേടി.

വൈറ്റമിന്സിനു വേണ്ടി മത്സരിച്ച അൻവർ രണ്ടാം സ്ഥാനവും, പ്രോബിയോട്ടിക്സിന് വേണ്ടി മത്സരിച്ച അൽത്താഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടീം ബീറ്റാബ്ലോക്കേഴ്സ്, അഡ്രെനിനെർജിക് സ്ട്രൈകേഴ്സ്, വൈറ്റാമിൻ റോക്കഴ്സ്, പ്രോബയോട്ടിക് ബൂസ്റ്റേഴ്സ് എന്നീ നാല് ഗ്രൂപ്പുകളിൽ നിന്നായിരുന്നു മത്സരാർത്ഥികൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജാഫർ, സുലൈമാൻ അസ്‌കർ, അബ്ദുൽ റഹ്മാൻ എരിയാൽ, ഹനീഫ് പേരാൽ, ഷാനവാസ് പുന്നോളി, അബ്ദുറഹിമാൻ എരിയാൽ, ഷജീർ, സമീർ, പ്രസാദ്, സലീം തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു. ഷാനവാസ് കോഴിക്കൽ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള ട്രോഫികൾ ഉസ്മാൻ, പ്രസാദ്, സമീർ എന്നിവർ വിതരണം ചെയ്തു. സ്പോർട്സ് ഫിയസ്റ്റിന്റെ ഭാഗമായി ചെസ്സ്, ബൗളിംഗ്, ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങൾ വരും മാസങ്ങളിൽ വിപുലമായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Story Highlights: Indian Pharmacists Association Qatar organized swimming competition as part of Sports Fiesta 2024 at Wakra Green Stadium

Leave a Comment