ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഈ ജോലിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 14 ആണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
രാജ്യത്തുടനീളമായി 362 ഒഴിവുകളിലേക്ക് ഇന്റലിജൻസ് ബ്യൂറോ നിയമനം നടത്തുന്നു. കേരളത്തിലും ഒഴിവുകളുണ്ട്. അപേക്ഷിക്കുന്നവരുടെ പ്രായം 18 നും 25 നും ഇടയിൽ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 18,000 രൂപ മുതൽ 56,900 രൂപ വരെ ശമ്പളം ലഭിക്കും.
പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രായപരിധിയിൽ ഇളവുണ്ട്. ഇതിന് പുറമെ കേന്ദ്ര സർക്കാർ അലവൻസുകൾ, പ്രത്യേക സുരക്ഷാ അലവൻസ്, അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള നഷ്ടപരിഹാരം എന്നിവയും ലഭിക്കും. അതിനാൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന തസ്തികയ്ക്ക് ഡൊമിസൈൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഡിസംബർ 14 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
ജനറൽ അവയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ന്യൂമറിക്കൽ / അനലിറ്റിക്കൽ / ലോജിക്കൽ എബിലിറ്റി, റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ വിഷയങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ ഉണ്ടാകുക. പരീക്ഷ ഓൺലൈനായിരിക്കും നടക്കുക. തെറ്റായ ഉത്തരങ്ങൾക്ക് മാർക്കിന്റെ നാലിലൊന്ന് കുറയ്ക്കുന്നതാണ്.
നാല് വിഷയങ്ങളിൽ നിന്നായി ഒരു മാർക്കിന്റെ 100 ചോദ്യങ്ങൾ ഉണ്ടാകും. മൾട്ടിപ്പിൾ ചോയ്സ് ചോദ്യ (എം സി ക്യു) ഫോർമാറ്റിലാണ് പരീക്ഷ നടത്തുന്നത്. ഇന്ത്യയിലെവിടെയുമുള്ള ബ്യൂറോയുടെ വിവിധ വകുപ്പുകളിലേക്ക് നിയമനം ഉണ്ടാകും.
Story Highlights: ഇന്റലിജൻസ് ബ്യൂറോയിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് നിയമനം: കേരളത്തിൽ ഒഴിവുകളുണ്ട്, ഡിസംബർ 14 വരെ അപേക്ഷിക്കാം.



















