സെക്സ്റ്റോർഷൻ തടയാൻ പുതിയ സുരക്ഷാ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം എത്തുന്നു. സാമ്പത്തിക ലക്ഷ്യം വച്ച് നടത്തുന്ന ലൈംഗിക ചൂഷണങ്ങളെയാണ് സെക്സ്റ്റോർഷൻ എന്ന് വിളിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം ഇത്തരത്തിൽ ചൂഷണം ചെയ്യുന്ന വൻ തട്ടിപ്പ് സംഘം ഓൺലൈനിൽ സജീവമാണ്.
ഇത്തരം തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇൻസ്റ്റഗ്രാം പുതിയ അപ്ഡേറ്റുമായി എത്തുന്നത്. കൗമാരക്കാർക്കായി ടീൻ അക്കൗണ്ട് എന്ന പ്രത്യേക സുരക്ഷാ സംവിധാനം ഇൻസ്റ്റഗ്രാം നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ഫീച്ചറുകൾ എത്തുന്നത്.
ഇനി മുതൽ ഇൻസ്റ്റഗ്രാം വഴി അയക്കുന്ന ചിത്രങ്ങളുടെ സ്ക്രീൻഷോട്ടോ, വീഡിയോകളുടെ സ്ക്രീൻ റെക്കോർഡിങ്ങുകളോ എടുക്കാൻ സാധിക്കില്ല. ഒറ്റ തവണ മാത്രം കാണാനും റിപ്ലേ ചെയ്യാനും സാധിക്കുന്ന ഓപ്ഷനും പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Also Read: