ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണം: വിവരാവകാശ കമ്മീഷന്റെ ഉത്തരവ്

Anjana

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ.എ. അബ്ദുൾ ഹക്കീം ഉത്തരവിട്ടു. വിലക്കപ്പെട്ട വിവരങ്ങൾ ഒഴികെയുള്ളവ പുറത്തുവിടാനും, ഉത്തരവ് പൂർണമായി നടപ്പിലാക്കിയെന്ന് ഗവൺമെന്റ് സെക്രട്ടറി ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

2019-ൽ സർക്കാരിന് കൈമാറിയ റിപ്പോർട്ടിൽ സ്ഫോടനാത്മകമായ വിവരങ്ങളും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ഉൾപ്പെട്ടിരുന്നതിനാലാണ് ഇതുവരെ പുറത്തുവിടാതിരുന്നത്. എന്നാൽ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2017-ൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പഠിച്ച ഈ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവരുന്നതോടെ മലയാള സിനിമാ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.