Headlines

National, Terrorism

ജമ്മുകാശ്മീരിൽ നുഴഞ്ഞുകയറ്റശ്രമം; മൊബൈൽ സേവനങ്ങൾ നിർത്തിവച്ചു.

ജമ്മുകാശ്മീരിൽ മൊബൈൽ സേവനങ്ങൾ നിർത്തിവച്ചു

ജമ്മുകാശ്മീരിലെ നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയിൽപ്പെട്ടതോടെ കഴിഞ്ഞ 30 മണിക്കൂറായി  ഭീകരർക്കായുള്ള തിരച്ചിലിലാണ് കരസേന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിങ്കളാഴ്ച രാവിലെ മുതൽ വടക്കൻ ഉറി സെക്ടറിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. പാകിസ്താനിൽനിന്ന് ആയുധധാരികളായ ആറംഗ ഭീകര സംഘം ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചതായാണ് ഇന്ത്യൻ സൈന്യത്തിന് വിവരം ലഭിച്ചത്.

 രാജ്യത്തെ 19 സൈനികർ വീരമൃത്യു വരിച്ച ഉറി ഭീകരാക്രമണത്തിന് അഞ്ചാം വാർഷിക ദിനമായിരുന്ന ശനിയാഴ്ചയാണ് നുഴഞ്ഞുകയറ്റം നടന്നതായി സംശയിക്കുന്നത്. നുഴഞ്ഞു കയറ്റത്തിന് പിന്നാലെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യ നിർത്തി വയ്ക്കുന്നത് ആദ്യമായാണ്.

 നുഴഞ്ഞു കയറ്റ ശ്രമങ്ങൾ നിരവധിയുണ്ടെങ്കിലും വെടിനിർത്തൽ ധാരണയ്ക്ക്
 ശേഷം പാക് സൈന്യത്തിൽ നിന്നും വെടിവയ്പും പ്രകോപനപരമായ നീക്കങ്ങളും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി.

Story Highlights: Infiltration attempt in URI.

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്

Related posts