ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച്; ഒൻപത് പേർ മരിച്ചു

Anjana

Updated on:

Indonesia volcano eruption
കിഴക്കൻ ഇന്തോനേഷ്യയിലെ മൗണ്ട് ലെവോടോബിയിലെ ലാകി-ലാകി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഒൻപത് പേർ മരിച്ചു. ഞായറാഴ്ച സംഭവിച്ച ഈ അപകടത്തിൽ ഗർത്തത്തിൽ നിന്ന് നാല് കിലോമീറ്റർ ചുറ്റളവിൽ ലാവയും പാറകളും അടുത്തുള്ള ജനവാസ കേന്ദ്രങ്ങളിൽ പതിക്കുകയും നിരവധി വീടുകൾ കത്തിനശിക്കുകയും ചെയ്തു. തടി കൊണ്ട് നിർമിച്ച വീടുകൾക്കാണ് തീ പിടിച്ചത്. തീയിൽ വെന്ത പാറകളും കല്ലുകളും വന്ന് പതിക്കുകയും ചെയ്തു. സ്‌ഫോടനത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരുന്നു. കനത്ത മഴയും ശക്തമായ ഇടിമിന്നലും ജനങ്ങളെ പരിഭ്രാന്തിയിലാക്കിയതിനെ തുടർന്ന് ഇവരെ സുരക്ഷിതമായി ഗർത്തത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മറ്റ് ഗ്രാമങ്ങളിലേക്ക് മാറ്റിയിരിക്കുകയാണെന്ന് സെൻ്റർ ഫോർ വോൾക്കനോളജി ആൻഡ് ജിയോളജിക്കൽ ഹസാർഡ് മിറ്റിഗേഷൻ (പിവിഎംബിജി) വക്താവ് ഹാദി വിജയ പറഞ്ഞു. അപകടത്തെത്തുടർന്ന് ഏഴ് കിലോമീറ്റർ ചുറ്റളവീലുള്ള പ്രദേശങ്ങൾ വൃത്തിയാക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത് “പസഫിക് റിംഗ് ഓഫ് ഫയർ” എന്ന സ്ഥലത്താണ്, ഒന്നിലധികം ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന തീവ്രമായ ഭൂകമ്പ പ്രവർത്തനത്തിൻ്റെ ഒരു പ്രദേശമാണിത്. അതേസമയം, ഇന്തോനേഷ്യയിലുടനീളം അഗ്നിപർവ്വത സ്ഫോടനങ്ങൾ സർവ്വസാധാരണമാണ്. മെയ് മാസത്തിൽ ഹൽമഹേരയിലെ മൗണ്ട് ഇബു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് അടുത്തുള്ള ഏഴ് ഗ്രാമങ്ങളിലെ ആളുകളെ മാറ്റിപാർപ്പിച്ചിരുന്നു. പ്രദേശത്ത് ചിലപ്പോൾ വെള്ളപ്പൊക്കം പോലെ ലാവ അടിഞ്ഞുകൂടി ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
  സൗദി ജയിലിലെ അബ്ദുൾ റഹീമിന്റെ കേസ് വീണ്ടും മാറ്റിവച്ചു; അഞ്ചാം തവണ
Story Highlights: Mount Laki-Laki volcano erupts in eastern Indonesia, killing 9 and forcing evacuations
Related Posts
ദുരന്തങ്ങളെ അതിജീവിച്ച് ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നു
Wayanad landslide survivor government job

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബവും വീടും നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യു വകുപ്പിൽ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി
Wayanad landslide victim government job

വയനാട് ഉരുൾപൊട്ടലിൽ കുടുംബവും വീടും നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക്കായി നിയമനം Read more

മുണ്ടക്കൈ-ചൂരൽമല ദുരന്തം: കേരളത്തിന് അടിയന്തര സഹായം നൽകുമെന്ന് കേന്ദ്രം
Kerala disaster aid

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് അടിയന്തര സഹായം നൽകുമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകി. Read more

  ന്യൂ ഓർലിയൻസിലെ പുതുവർഷ ആഘോഷം ദുരന്തത്തിൽ കലാശിച്ചു; 10 മരണം, 30 പേർക്ക് പരിക്ക്
തിരുവനന്തപുരത്ത് ജീർണാവസ്ഥയിലായ സ്കൂൾ കെട്ടിടം തകർന്നുവീണു; വൻ ദുരന്തം ഒഴിവായി
Thiruvananthapuram school building collapse

തിരുവനന്തപുരം കാട്ടാക്കട പൂഴനാട് യുപി സ്കൂളിലെ കെട്ടിടം തകർന്നു വീണു. രാത്രി എട്ടു Read more

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ഹര്‍ജി പരിഗണന അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി
Mundakkai-Chooralmala disaster hearing

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണന ഹൈക്കോടതി മാറ്റിവച്ചു. കേന്ദ്രത്തിന് നല്‍കാന്‍ Read more

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല; കാരണം വ്യക്തമാക്കി കേന്ദ്രം
Wayanad landslide national disaster

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. Read more

പ്രളയബാധിത സ്പെയിനിൽ രക്ഷാപ്രവർത്തനത്തിൽ റാഫേൽ നദാൽ; 160-ലധികം മരണം
Rafael Nadal flood rescue Spain

സ്പെയിനിലെ വലൻസിയയിൽ ഉണ്ടായ കനത്ത പ്രളയത്തിൽ 160-ലധികം പേർ മരിച്ചു. ടെന്നീസ് താരം Read more

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ കിറ്റ് വിതരണം നിര്‍ത്തിവെച്ചു; കളക്ടറുടെ നിര്‍ദേശം
Wayanad landslide relief kit distribution

വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ കളക്ടര്‍ നിര്‍ദേശം Read more

  നേപ്പാൾ-ടിബറ്റ് ഭൂചലനം: 32 മരണം; ഇന്ത്യയിലും പ്രകമ്പനം
വയനാട് ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരിയും ഉപയോഗശൂന്യമായ വസ്ത്രങ്ങളും; പ്രതിഷേധം ശക്തം
Wayanad landslide victims rotten rice

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരിയും ഉപയോഗശൂന്യമായ വസ്ത്രങ്ങളും വിതരണം ചെയ്തതായി Read more

സ്പെയിനിലെ മിന്നൽ പ്രളയത്തിൽ 200 ലേറെ പേർ കൊല്ലപ്പെട്ടു; രക്ഷാപ്രവർത്തനം വെല്ലുവിളി നിറഞ്ഞത്
Spain flash floods

സ്പെയിനിലെ വലൻസിയ നഗരത്തിൽ കൊടുങ്കാറ്റും പേമാരിയും മൂലമുണ്ടായ മിന്നൽ പ്രളയത്തിൽ 200 ലേറെ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക