യുഎഇയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉത്തർപ്രദേശ് സ്വദേശിനിയുടെ വധശിക്ഷ നടപ്പാക്കി

Anjana

UAE execution

യുഎഇയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉത്തർപ്രദേശ് സ്വദേശിനിയായ ഷഹ്സാദി ഖാന്റെ വധശിക്ഷ നടപ്പാക്കിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഫെബ്രുവരി 15നാണ് 33 വയസ്സുള്ള ഷഹ്സാദിയെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. യുപിയിലെ ബന്ദ ജില്ലക്കാരിയാണ് ഷഹ്സാദി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷഹ്സാദി ജോലി ചെയ്തിരുന്ന ഇന്ത്യൻ ദമ്പതികളുടെ നാലര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിനെ തുടർന്നാണ് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന ഷഹ്സാദിക്കെതിരെ ദമ്പതികൾ നൽകിയ കേസിലാണ് കോടതി ഈ വിധി പ്രസ്താവിച്ചത്.

മകളുടെ വിവരമറിയാൻ പിതാവ് ഷാബിർ ഖാൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണ് വധശിക്ഷയുടെ വിവരം പുറത്തറിഞ്ഞത്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ്, തന്റെ അവസാന ആഗ്രഹമെന്ന നിലയിൽ, ഷഹ്സാദി യുപിയിലെ വീട്ടിലേക്ക് വിളിച്ച് കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്നു. ഇത് തന്റെ അവസാനത്തെ ഫോൺ കോളായിരിക്കുമെന്ന് അവർ പറഞ്ഞിരുന്നു.

അവസാന ശ്രമമെന്ന നിലയിൽ പിതാവ് ഷബ്ബിർ ഖാൻ അധികൃതർക്ക് ദയാഹർജി നൽകിയിരുന്നുവെങ്കിലും വധശിക്ഷ നടപ്പാക്കുകയായിരുന്നു. 2021ലാണ് ഷെഹ്സാദി അബുദാബിയിലെത്തിയത്. തുടർന്ന് ഇന്ത്യൻ ദമ്പതികളുടെ വീട്ടിൽ ജോലിക്ക് നിന്നു.

  പത്താം ക്ലാസുകാരന്റെ കൊലപാതകം: കുട്ടികളുടെ ക്രൂരത വെളിപ്പെടുത്തുന്ന ശബ്ദസന്ദേശങ്ങൾ

Story Highlights: Shahsada Khan, a UP native sentenced to death in the UAE, was executed on February 15.

Related Posts
ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു; പാലക്കാട് വണ്ടാഴിയിൽ ദാരുണ സംഭവം
Murder-suicide

പാലക്കാട് വണ്ടാഴിയിൽ കൃഷ്ണകുമാറിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂരിൽ ഭാര്യ സംഗീതയെയും Read more

ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം നേടി

ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ 44 റൺസിന് തോൽപ്പിച്ച് ഇന്ത്യ Read more

ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ വിജയകരമായി മുന്നേറ്റം തുടരുന്നു
Champions Trophy

ദുബായിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ 44 റൺസിന് തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിലെ Read more

  ഡിവൈഎഫ്ഐ സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ: യുവസംരംഭകത്വത്തിന് പിണറായി വിജയന്റെ പ്രശംസ
ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് ഒഴിവാക്കിയതിൽ കേന്ദ്രത്തിന് ഉത്തരവാദിത്തമില്ല
Kalaripayattu

ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാത്തതിൽ കേന്ദ്ര കായിക മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലെന്ന് കേന്ദ്ര സർക്കാർ. Read more

ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം ഇന്ന്; ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ജേതാക്കളാര്?
Champions Trophy

ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിൽ ഗ്രൂപ്പ് ജേതാക്കളാകാൻ ഇന്ത്യയും ന്യൂസിലൻഡും ഇന്ന് ഏറ്റുമുട്ടും. Read more

ഷമിയും രോഹിത്തും ന്യൂസിലൻഡിനെതിരെ കളിക്കും; കെ എൽ രാഹുൽ സ്ഥിരീകരിച്ചു
Champions Trophy

ദുബായിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ മുഹമ്മദ് Read more

യുഎസ്എഐഡി ധനസഹായത്തോടെ പ്രവർത്തിച്ചിരുന്ന ട്രാൻസ്‌ജെൻഡർ ക്ലിനിക്കുകൾ അടച്ചുപൂട്ടി
Transgender Clinics

യുഎസ്എഐഡി ധനസഹായത്തോടെ പ്രവർത്തിച്ചിരുന്ന ഇന്ത്യയിലെ മൂന്ന് ട്രാൻസ്‌ജെൻഡർ ക്ലിനിക്കുകൾ അടച്ചുപൂട്ടി. ഹൈദരാബാദ്, കല്യാൺ, Read more

നിരോധിച്ച മൊബൈൽ ആപ്പുകൾ ഇപ്പോഴും ലഭ്യം
Banned Apps

2023-ൽ നിരോധിച്ച 14 മൊബൈൽ ആപ്പുകളിൽ പലതും ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്രം സ്ഥിരീകരിച്ചു. Read more

  ആറളത്ത് കാട്ടാനാക്രമണം: ആദിവാസി ദമ്പതികൾ മരിച്ചു; വകുപ്പുകളുടെ ഏകോപനത്തിന് മന്ത്രിയുടെ നിർദ്ദേശം
ഗൾഫ് രാജ്യങ്ങളിൽ റംസാൻ വ്രതാരംഭം ശനി മുതൽ
Ramadan

സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ശനിയാഴ്ച മുതൽ റംസാൻ വ്രതം Read more

റമദാനിൽ യുഎഇയിൽ 1295 തടവുകാർക്ക് മോചനം
UAE prisoners pardon

റമദാൻ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിലായി 1295 തടവുകാർക്ക് മോചനം. നല്ല പെരുമാറ്റം Read more

Leave a Comment