കാനഡയിൽ വിദ്യാർത്ഥികളെ കാണാനില്ല; 20,000 ഇന്ത്യക്കാർ

Anjana

Canadian study permits

കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ ശേഷം ഹാജരാകാത്ത വിദ്യാർത്ഥികളുടെ എണ്ണം ഏറിവരുന്നതായി റിപ്പോർട്ടുകൾ. ഇമ്മിഗ്രേഷൻ റെഫ്യുജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ 2024 റിപ്പോർട്ട് പ്രകാരം, വിദേശത്ത് നിന്നെത്തിയ ഏകദേശം 50,000 വിദ്യാർത്ഥികളെയാണ് ഇങ്ങനെ കാണാതായിട്ടുള്ളത്. ഇതിൽ 20,000 ത്തോളം പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ 5.4 ശതമാനം പേർ കോളേജുകളിൽ എത്തിയിട്ടില്ലെന്നാണ് കണക്ക്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോകത്തിലെ 144 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇത്തരത്തിൽ കാനഡയിലെത്തിയ ശേഷം അപ്രത്യക്ഷമാകുന്നത്. ഫിലിപ്പീൻസിൽ നിന്നുള്ള 688 പേരും ചൈനയിൽ നിന്നുള്ള 4279 പേരും അഡ്മിഷൻ എടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിയിട്ടില്ല. ഇന്റർനാഷണൽ സ്റ്റുഡന്റ് കംപ്ലയൻസ് റെജിമിന് കീഴിൽ ശേഖരിച്ച വിവരങ്ങളാണ് ഇവ. കാനഡയിലെ നിയമമനുസരിച്ച്, വിദേശ വിദ്യാർത്ഥികൾ സ്റ്റഡി പെർമിറ്റ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ എൻറോൾമെന്റിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.

സ്റ്റഡി പെർമിറ്റ് വിസ ചട്ടങ്ങൾ ലംഘിച്ച് കാനഡയിൽ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് വിഭാഗം വ്യക്തമാക്കി. പിടിയിലാകുന്നവരുടെ വിസ ആജീവനാന്തം റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യും. ഭാവിയിൽ കാനഡയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും ഇവരെ വിലക്കും. കാനഡയിലെത്തിയ ശേഷം യുഎസിലേക്ക് അനധികൃതമായി കടക്കുന്നതാണ് പല വിദ്യാർത്ഥികളുടെയും ലക്ഷ്യമെന്നും റിപ്പോർട്ടുകളുണ്ട്.

  പ്രയാഗ്‌രാജിൽ മഹാ കുംഭമേളയ്ക്ക് ആരംഭം; രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു

അമേരിക്ക – കാനഡ അതിർത്തി വഴി യുഎസിലേക്ക് അനധികൃത കുടിയേറ്റം നടക്കുന്നതായി ഏറെക്കാലമായി റിപ്പോർട്ടുകളുണ്ട്. സ്റ്റഡി പെർമിറ്റ് ഉപയോഗിച്ച് കാനഡയിലെത്തിയ ശേഷം അവിടെ നിന്ന് അമേരിക്കയിലേക്ക് കടക്കുന്നതാണ് രീതി. ഇന്ത്യയിൽ നിന്നുള്ള നിരവധി പേർ ഇത്തരത്തിൽ അമേരിക്കയിലേക്ക് കടന്നിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യക്കാരെ അമേരിക്കയിലേക്ക് കടക്കാൻ സഹായിക്കുന്ന തരത്തിൽ കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിലെ ഏജൻസികളും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്നുണ്ടോയെന്ന് എൻഫോഴ്‌സ്‌മെന്റ് വിഭാഗം അന്വേഷിക്കുന്നുണ്ട്.

Story Highlights: Around 20,000 Indian students who obtained study permits for Canada failed to arrive at their designated educational institutions.

Related Posts
ഉൽക്കാശില വീട്ടുമുറ്റത്ത് പതിച്ചു; കാനഡയിലെ വീട്ടമ്മയ്ക്ക് അപൂർവ്വ അനുഭവം
meteorite

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ലോറ കെല്ലിയുടെ വീട്ടുമുറ്റത്ത് ഉൽക്കാശില പതിച്ചു. സായാഹ്ന നടത്തം Read more

വ്യോമയാന മേഖലയിൽ തുടർച്ചയായ അപകടങ്ങൾ; റാസൽഖൈമയിലും ദക്ഷിണ കൊറിയയിലും വിമാനം തകർന്ന് മരണം
aviation incidents

റാസൽഖൈമയിൽ പരിശീലന വിമാനം തകർന്ന് രണ്ട് പേർ മരിച്ചു. കാനഡയിൽ വിമാനത്തിന് തീപിടിച്ചു. Read more

  ഉൽക്കാശില വീട്ടുമുറ്റത്ത് പതിച്ചു; കാനഡയിലെ വീട്ടമ്മയ്ക്ക് അപൂർവ്വ അനുഭവം
കാനഡയിൽ ഇന്ത്യൻ വംശജനായ 20 കാരൻ വെടിയേറ്റ് മരിച്ചു; ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ സംഭവം
Indian-origin security guard shot in Canada

കാനഡയിലെ എഡ്മണ്ടനിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജനായ ഹർഷൻദീപ് സിംഗ് Read more

യു.എസിലെ ഇന്ത്യൻ വിദ്യാർഥികൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ
Indian students US financial challenges

യു.എസിൽ ഇന്ത്യൻ വിദ്യാർഥികൾ നേരിടുന്ന തൊഴിൽ പ്രതിസന്ധി വിഷയമാകുന്നു. പാർട്ട് ടൈം ജോലികൾ Read more

കാനഡയുടെ പുതിയ വിസ നയം: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി
Canada visa policy Indian students

കാനഡ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ സ​മ്പ്രദായം അവസാനിപ്പിച്ചു. ഇന്ത്യൻ വിദ്യാർത്ഥികളുടെ Read more

കാനഡ എസ്ഡിഎസ് അവസാനിപ്പിച്ചു; ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി
Canada Student Direct Stream program termination

കാനഡ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാം അടിയന്തരമായി അവസാനിപ്പിച്ചു. ഇന്ത്യ ഉൾപ്പെടെ 13 Read more

കാനഡ വിദേശ വിദ്യാർഥികൾക്കുള്ള എസ്‌ഡിഎസ് വിസ പ്രോഗ്രാം നിർത്തിവച്ചു; ഇന്ത്യൻ വിദ്യാർഥികളെയും ബാധിക്കും
Canada Student Direct Stream visa program

കാനഡ സർക്കാർ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം വിസ പ്രോഗ്രാം നിർത്തിവച്ചു. Read more

  കാണാതായ ഡ്രൈവറെയും ഭാര്യയെയും ഗുരുവായൂരിൽ കണ്ടെത്തി
കാനഡയിലെ ക്ഷേത്രാക്രമണം: ഇന്ത്യയുടെ ദൃഢനിശ്ചയം ദുർബലമാകില്ലെന്ന് പ്രധാനമന്ത്രി മോദി
Canada temple attack Modi response

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി പ്രതികരിച്ചു. Read more

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം; പ്രധാനമന്ത്രി ട്രൂഡോ അപലപിച്ചു
Khalistani attack Hindu temple Canada

കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു മഹാസഭാ മന്ദിറിന് മുന്നിൽ ഖാലിസ്ഥാൻ പതാകകളുമായി സിഖ് വംശജർ Read more

കാനഡയിലെ ഫുഡ് ബാങ്കുകളിൽ സൗജന്യ ഭക്ഷണത്തിനായി എത്തുന്നവരുടെ എണ്ണം കുതിച്ചുയർന്നു; ഇന്ത്യക്കാർ ഏറെ
Canada food banks Indian immigrants

കാനഡയിലെ ഫുഡ് ബാങ്കുകളിൽ സൗജന്യ ഭക്ഷണത്തിനായി എത്തുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചു. ഒരു Read more

Leave a Comment