കാനഡയിൽ വിദ്യാർത്ഥികളെ കാണാനില്ല; 20,000 ഇന്ത്യക്കാർ

നിവ ലേഖകൻ

Canadian study permits

കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ ശേഷം ഹാജരാകാത്ത വിദ്യാർത്ഥികളുടെ എണ്ണം ഏറിവരുന്നതായി റിപ്പോർട്ടുകൾ. ഇമ്മിഗ്രേഷൻ റെഫ്യുജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ 2024 റിപ്പോർട്ട് പ്രകാരം, വിദേശത്ത് നിന്നെത്തിയ ഏകദേശം 50,000 വിദ്യാർത്ഥികളെയാണ് ഇങ്ങനെ കാണാതായിട്ടുള്ളത്. ഇതിൽ 20,000 ത്തോളം പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ 5.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

4 ശതമാനം പേർ കോളേജുകളിൽ എത്തിയിട്ടില്ലെന്നാണ് കണക്ക്. ലോകത്തിലെ 144 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇത്തരത്തിൽ കാനഡയിലെത്തിയ ശേഷം അപ്രത്യക്ഷമാകുന്നത്. ഫിലിപ്പീൻസിൽ നിന്നുള്ള 688 പേരും ചൈനയിൽ നിന്നുള്ള 4279 പേരും അഡ്മിഷൻ എടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിയിട്ടില്ല. ഇന്റർനാഷണൽ സ്റ്റുഡന്റ് കംപ്ലയൻസ് റെജിമിന് കീഴിൽ ശേഖരിച്ച വിവരങ്ങളാണ് ഇവ.

കാനഡയിലെ നിയമമനുസരിച്ച്, വിദേശ വിദ്യാർത്ഥികൾ സ്റ്റഡി പെർമിറ്റ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ എൻറോൾമെന്റിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. സ്റ്റഡി പെർമിറ്റ് വിസ ചട്ടങ്ങൾ ലംഘിച്ച് കാനഡയിൽ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം വ്യക്തമാക്കി. പിടിയിലാകുന്നവരുടെ വിസ ആജീവനാന്തം റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യും. ഭാവിയിൽ കാനഡയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും ഇവരെ വിലക്കും.

  കാനഡയിൽ പുതിയ ഹൈക്കമ്മീഷണറെ നിയമിച്ചു; ദിനേശ് കെ. പട്നായിക് ഉടൻ ചുമതലയേൽക്കും

കാനഡയിലെത്തിയ ശേഷം യുഎസിലേക്ക് അനധികൃതമായി കടക്കുന്നതാണ് പല വിദ്യാർത്ഥികളുടെയും ലക്ഷ്യമെന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്ക – കാനഡ അതിർത്തി വഴി യുഎസിലേക്ക് അനധികൃത കുടിയേറ്റം നടക്കുന്നതായി ഏറെക്കാലമായി റിപ്പോർട്ടുകളുണ്ട്. സ്റ്റഡി പെർമിറ്റ് ഉപയോഗിച്ച് കാനഡയിലെത്തിയ ശേഷം അവിടെ നിന്ന് അമേരിക്കയിലേക്ക് കടക്കുന്നതാണ് രീതി. ഇന്ത്യയിൽ നിന്നുള്ള നിരവധി പേർ ഇത്തരത്തിൽ അമേരിക്കയിലേക്ക് കടന്നിട്ടുണ്ടെന്നാണ് വിവരം.

ഇന്ത്യക്കാരെ അമേരിക്കയിലേക്ക് കടക്കാൻ സഹായിക്കുന്ന തരത്തിൽ കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിലെ ഏജൻസികളും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്നുണ്ടോയെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം അന്വേഷിക്കുന്നുണ്ട്.

Story Highlights: Around 20,000 Indian students who obtained study permits for Canada failed to arrive at their designated educational institutions.

Related Posts
കാനഡയിൽ പുതിയ ഹൈക്കമ്മീഷണറെ നിയമിച്ചു; ദിനേശ് കെ. പട്നായിക് ഉടൻ ചുമതലയേൽക്കും
India Canada relations

കാനഡയിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി ദിനേശ് കെ. പട്നായിക് ഉടൻ ചുമതലയേൽക്കും. സ്പെയിനിലെ Read more

  പൊലീസ് സേനയിലെ ക്രിമിനലുകളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സി. വേണുഗോപാൽ
കാനഡയിൽ ഇന്ത്യക്ക് പുതിയ ഹൈക്കമ്മീഷണർ; ദിനേശ് കെ. പട്നായിക് ചുമതലയേൽക്കും
India Canada relations

കാനഡയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി ദിനേശ് കെ. പട്നായിക്കിനെ നിയമിച്ചു. 1990 ബാച്ചിലെ Read more

കാനഡയിൽ വിമാനപകടത്തിൽ മലയാളി യുവാവ് മരിച്ചു

കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശിയായ ഗൗതം സന്തോഷ്(27)ആണ് Read more

കാനഡ വിമാന അപകടം: മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Canada plane crash

കാനഡയിൽ വിമാന അപകടത്തിൽ മരിച്ച മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. Read more

കാനഡയിലെ അപകടം: ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ തുടങ്ങി
Canada plane crash

കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ Read more

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു
Canada plane crash

കാനഡയിൽ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി ശ്രീഹരി Read more

  പീച്ചി കസ്റ്റഡി മർദ്ദനം: എസ്.ഐ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും നടപടിയില്ല
ഖാലിസ്ഥാൻ തീവ്രവാദം കാനഡയ്ക്ക് ഭീഷണിയെന്ന് റിപ്പോർട്ട്
Khalistan extremism Canada

ഖാലിസ്ഥാൻ തീവ്രവാദികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാനഡയുടെ സുരക്ഷാ ഏജൻസിയുടെ റിപ്പോർട്ട്. ഖാലിസ്ഥാനി Read more

ഇറാൻ-ഇസ്രായേൽ യുദ്ധം: ടെഹ്റാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നു
Iran Israel conflict

ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. Read more

ഇസ്രായേൽ-ഇറാൻ സംഘർഷം: ഇന്ത്യന് വിദ്യാർത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു
Iran Indian students

ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. Read more

ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ എത്തി
G-7 Summit

പ്രധാനമന്ത്രി നരേന്ദ്ര മോദി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലെത്തി. ഉച്ചകോടിയിൽ ഇസ്രായേൽ-ഇറാൻ വിഷയം Read more

Leave a Comment