സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്രന്റിസ് തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. ആകെ 432 ഒഴിവുകളാണ് ഉള്ളത്.യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ഒക്ടോബർ 10-നോ അതിനു മുമ്പോ അപേക്ഷ സമർപ്പിക്കാം.
അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
ഒഴിവുകൾ
സി.ഓ.പി.എ -90, സ്റ്റെനോഗ്രാഫർ ഇംഗ്ലീഷ്- 15, സ്റ്റെനോഗ്രാഫർ ഹിന്ദി- 15,ഫിറ്റർ-125, ഇലക്ട്രീഷ്യൻ-40, വയർമാൻ-25, ഇലക്ട്രോണിക് മെക്കാനിക്-06, ആർഎസി മെക്കാനിക്-15, വെൽഡർ-20, പ്ലംബർ-04, പെയിന്റർ-10, കാർപെന്റർ-13, മെഷീനിസ്റ്റ്-05,ടർണർ-05,ഷീറ്റ് മെറ്റൽ വർക്കർ-05,ഡ്രാഫ്റ്റ്മാൻ/സിവിൽ-04, ഗ്യാസ് കട്ടർ-20, ഡ്രസ്സർ-02, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ പാത്തോളജി-03, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ കാർഡിയോളജി-02, ആശുപത്രികൾക്കും തൊഴിൽ ആരോഗ്യ കേന്ദ്രത്തിനും മെക്കാനിക് മെഡിക്കൽ ഉപകരണങ്ങൾ-01, ഡെന്റൽ ലാബ് -05,
ഷീറ്റ് മെറ്റൽ വർക്കർ-05,ഡ്രാഫ്റ്റ്മാൻ/സിവിൽ-04, ഗ്യാസ് കട്ടർ-20, ഡ്രസ്സർ-02, ഡെന്റൽ ലാബ്-01, മച്ചിനിസ്റ്റ്-05,ടർണർ-05,ഷീറ്റ് മെറ്റൽ വർക്കർ-05,ഡ്രാഫ്റ്റ്മാൻ/സിവിൽ-04 ടെക്നീഷ്യൻ-02, ഫിസിയോതെറാപ്പി ടെക്നീഷ്യൻ-02, ഹോസ്പിറ്റൽ വേസ്റ്റ് മാനേജ്മെന്റ് ടെക്നീഷ്യൻ-01, റേഡിയോളജി ടെക്നീഷ്യൻ (മെഡ് ലാബ് ടെക്നീഷ്യൻ)-02.
എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് ഒഴിവ്.
പ്രായപരിധി :
15 മുതൽ 24 വയസ്സ് വരെ. സർക്കാർ ഉത്തരവ് അനുസരിച്ച് പ്രായം ഇളവ് നല്കും.
വിദ്യാഭ്യാസ യോഗ്യത :
ഏതെങ്കിലും അംഗീകൃത സ്കൂൾ/ബോർഡ് നിന്നും പത്താം ക്ലാസ് പരീക്ഷ പാസായവർക്കും ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ കോഴ്സ് പാസായവർക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട രീതി : താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് 2021 സെപ്റ്റംബർ 11 മുതൽ 2021 ഒക്ടോബർ 10 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.അപേക്ഷിക്കാൻ https://secr.indianrailways.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Story highlight : Indian railway recruitment updates