റഷ്യയിൽ കൊല്ലപ്പെട്ട ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി

നിവ ലേഖകൻ

Repatriation

റഷ്യയിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ കുട്ടനെല്ലൂർ സ്വദേശി കരുണ ലെയ്നിൽ ബിനിലിന്റെ (32) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയാണ് ഇക്കാര്യം അറിയിച്ചത്. ബിനിലിനെയും പരിക്കേറ്റ ജയിൻ കുര്യനെയും നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് നോർക്ക ഇടപെട്ടു വരികയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മരണവിവരം സ്ഥിരീകരിച്ചത്. റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കുന്നതിനിടെയാണ് ബിനിലിന് ദാരുണാന്ത്യം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവും തൃശൂർ സ്വദേശിയുമായ ജയിൻ കുര്യന് (27) പരിക്കേറ്റിട്ടുണ്ട്.

മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ജയിനെ നേരത്തെ ഡിസ്ചാർജ് ചെയ്ത് ഇന്ത്യയിലേക്ക് തിരിച്ചയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ഇവർക്കൊപ്പം യുദ്ധമുഖത്ത് പ്രവർത്തിച്ചിരുന്ന തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രൻ (36) കൊല്ലപ്പെട്ടിരുന്നു. റഷ്യൻ സൈന്യത്തിൽ ജോലിക്കായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യൻ പൗരന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി വിദേശകാര്യ വക്താവ് പറഞ്ഞു.

  സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മോസ്കോയിലെ ഇന്ത്യൻ എംബസി കുടുംബങ്ങളുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരുന്നുണ്ട്. മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി റഷ്യൻ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതായും വിദേശകാര്യ വക്താവ് അറിയിച്ചു. വിഷയം മോസ്കോയിലെ റഷ്യൻ അധികാരികളോടും ന്യൂഡൽഹിയിലെ റഷ്യൻ എംബസിയോടും ശക്തമായി ഉന്നയിച്ചിട്ടുണ്ട്.

ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരിച്ചയയ്ക്കണമെന്ന ആവശ്യവും വീണ്ടും ഉന്നയിച്ചതായും വിദേശകാര്യ വക്താവിന്റെ സാമൂഹികമാധ്യമത്തിൽ കുറിച്ചു.

Story Highlights: Binil Babu, a native of Thrissur, who was killed in a shell attack in Russia, will be brought back to India.

Related Posts
അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; വിഎസിൻ്റെ വിലാപയാത്ര ആലപ്പുഴയിലേക്ക്
VS funeral procession

വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് ആലപ്പുഴയിലേക്ക് നീങ്ങുന്നു. ആയിരക്കണക്കിന് ആളുകളാണ് Read more

  വിഎസിനെതിരായ പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് പി.എം. ആർഷോ
വി.എസ്. അച്യുതാനന്ദന് വിടനൽകി കേരളം; വിലാപയാത്ര ആലപ്പുഴയിലേക്ക്
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചു. ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ Read more

അബുദാബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Abu Dhabi doctor death

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ ധനലക്ഷ്മിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ Read more

സ്വർണ്ണവില കുതിച്ചുയരുന്നു; ഒരു പവൻ സ്വർണത്തിന് 74280 രൂപ
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 840 രൂപയാണ് Read more

വി.എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാൻ ബാർട്ടൺഹില്ലിലേക്ക് ജനപ്രവാഹം
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാനായി തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിലേക്ക് ജനങ്ങളുടെ ഒഴുക്ക് Read more

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 12 Read more

  കേരളത്തിൽ MBA സ്പോട്ട് അഡ്മിഷനുകൾ ആരംഭിച്ചു
വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
VS Achuthanandan demise

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. Read more

കോട്ടയത്ത് തെങ്ങിന് മുകളിൽ കരിക്കിടാൻ കയറിയ യുവാവ് മരിച്ചു
Kottayam death incident

കോട്ടയത്ത് തെങ്ങിന് മുകളിൽ കരിക്കിടാൻ കയറിയ യുവാവ് മരിച്ചു. വൈക്കം ഉദയനാപുരം സ്വദേശി Read more

റഷ്യയിൽ തുടർച്ചയായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
Russia earthquake

റഷ്യയിൽ ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങൾ. റിക്ടർ സ്കെയിലിൽ 7.4 വരെ തീവ്രത Read more

കേരളത്തിൽ MBA സ്പോട്ട് അഡ്മിഷനുകൾ ആരംഭിച്ചു
MBA spot admissions

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്), കേരള ഇൻസ്റ്റിറ്റ്യൂട്ട് Read more

Leave a Comment