ഇന്ത്യൻ സംഘം ടോക്യോ പാരാലിമ്പിക്സിൽ നിന്ന് മടങ്ങുന്നത് റെക്കോർഡോടെ. പാരാലിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ഇന്ത്യ കാഴ്ചവച്ചത്.
പാരാലിമ്പിക്സിൽ നിന്നും 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവും സഹിതം 19 മെഡലുകളാണ് ഇന്ത്യ വാരിക്കൂട്ടിയത്. ഇതിനു മുൻപായി ഇന്ത്യയുടെ ഏറ്റവും മികച്ച പാരാലിമ്പിക്സ് നേട്ടം 4 മെഡലുകളായിരുന്നു. റിയോയിൽ നിന്നും കഴിഞ്ഞ തവണ സ്വന്തമാക്കിയ മെഡലുകളെക്കാൾ അഞ്ചിരട്ടിയോളം മെഡലുകൾ നേടിയാണ് ഇന്ത്യ ഇത്തവണ മടങ്ങുന്നത്.
Speechless! Historic performance by #IND at the #Tokyo2020 #Paralympics !:star-struck::tada::sparkles: Thank you #Japan :jp: @Tokyo2020, for hosting us @Paralympics as India scripts sporting history and opens a New Chapter for Indian para-sports! Onwards & Upwards from here! #Praise4Para #UnitedByEmotion pic.twitter.com/Xlkee9UaPr
— Paralympic India :flag-in: #Cheer4India :sports_medal: #Praise4Para (@ParalympicIndia) September 5, 2021
ഇന്ത്യൻ സംഘത്തിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചത് ഷൂട്ടർ അവാനി ലേഖരയാണ്. ഒരു സ്വർണവും ഒരു വെങ്കലവുമടക്കം പാരാലിമ്പിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടവും താരം സ്വന്തമാക്കി. സമാപനച്ചടങ്ങിൽ അവനി തന്നെയാണ് ഇന്ത്യൻ പതാകയേന്തുക.
Story highlight : India with a record at the Tokyo Paralympics.