ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം

Anjana

Asian Champions Trophy Hockey final

ഹോക്കിയിലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിനായുള്ള ഇന്ത്യ-ചൈന പുരുഷ ടീമുകളുടെ പോരാട്ടം അവസാന നിമിഷം വരെ ആവേശം നിറച്ചു. ഒരു കളി പോലും തോല്‍ക്കാതെ കപ്പടിച്ച ഇന്ത്യയെ, ആതിഥേയരായ ചൈന കടുത്ത വെല്ലുവിളി ഉയര്‍ത്തി. ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീതിനും സംഘത്തിനും അവസാനപാദം വരെ പൊരുതിയാണ് ചൈനക്കെതിരെ ഗോളടിക്കാന്‍ കഴിഞ്ഞത്. ചൈനയിലെ കായിക വിനോദങ്ങളുടെ കേന്ദ്രമായ ഹുലുന്‍ബുയറിലെ ആവേശകരമായ മത്സരത്തിനിടെ ഗ്യാലറിയില്‍ നിന്നുള്ള കാഴ്ചയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ഫൈനല്‍ മത്സരം കാണാന്‍ പാകിസ്ഥാന്‍ ഹോക്കി ടീമും ഗ്യാലറിയില്‍ ഉണ്ടായിരുന്നു. ചൈനയെ പിന്തുണച്ച ടീമംഗങ്ങളില്‍ ചിലര്‍ ചൈനീസ് പതാക മുഖത്ത് വരച്ചും പതാക വീശിയുമാണ് താരങ്ങളെ പിന്തുണച്ചത്. 2018-മുതല്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ മൂന്നാംസ്ഥാനത്ത് എത്തുന്ന ടീമാണ് പാകിസ്താന്‍. ഇത്തവണ കരുത്തരായ ദക്ഷിണ കൊറിയയെ പെനാല്‍റ്റിയില്‍ മലര്‍ത്തിയടിച്ചായിരുന്നു മൂന്നാംസ്ഥാനത്ത് എത്തിയത്. ചൈന കപ്പടിക്കണമെന്ന് ആഗ്രഹിച്ച പാകിസ്താന്‍ ടീമിനെതിരെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1972-ന് ശേഷം ആദ്യമായി തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് മെഡല്‍ നേടിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടമെന്നത് ഇരട്ടിമധുരമാണ്. ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ ചൈനയെ 3-0ന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. ജപ്പാനെ 5-1 നും മലേഷ്യയെ 8-1നും ദക്ഷിണ കൊറിയയെ 3-1 നും പാകിസ്ഥാനെ 2-1 നും തോല്‍പ്പിച്ച് ഹോക്കി ആരാധാകരെ ആവേശഭരിതരാക്കിയായിരുന്നു ഇന്ത്യന്‍ മുന്നേറ്റം. എന്നാല്‍ അനായാസ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യക്ക് ഒരു ഗോള്‍ മാത്രമാണ് ചൈനക്കെതിരെ നേടാനായത്. ഒരു ഗോളിന്റെ ബലത്തില്‍ നേടിയ അഞ്ചാം കിരീടം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Story Highlights: India wins Asian Champions Trophy Hockey final against China in thrilling match

Leave a Comment