യുപിഐ പേയ്മെന്റ് സേവനം മാലിദ്വീപിലും അവതരിപ്പിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.
ജയ്ശങ്കറിന്റെ മാലിദ്വീപ് സന്ദർശനത്തിനിടെയാണ് ഇതുസംബന്ധിച്ച് ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഇന്ത്യയിൽ വൻവിജയമായ യുപിഐ സംവിധാനം മാലിദ്വീപിലും നടപ്പിലാക്കുന്നതോടെ ധനകൈമാറ്റം അതീവ എളുപ്പമാകും.
ഫോണിലൂടെ സെക്കൻഡുകൾക്കുള്ളിൽ ബാങ്കുകൾക്കിടയിൽ പണമിടപാടുകൾ നടത്താൻ കഴിയുമെന്നതാണ് യുപിഐയുടെ പ്രധാന പ്രത്യേകത. ലോകത്തെ 40 ശതമാനം ഡിജിറ്റൽ ഇടപാടുകളും ഇപ്പോൾ ഇന്ത്യയിലാണ് നടക്കുന്നതെന്ന് ജയ്ശങ്കർ വ്യക്തമാക്കി.
മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഇരുരാജ്യങ്ങളുടെയും സൗഹൃദബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ജയ്ശങ്കറിന്റെ സന്ദർശനം.
മാലിദ്വീപിന്റെ വികസനത്തിനായി എന്നും ഇന്ത്യ ഒപ്പം നിന്നിട്ടുണ്ടെന്നും അത് തുടരുമെന്നും മൂസ സമീർ പറഞ്ഞു.
Story Highlights: India to introduce UPI payment service in Maldives during Foreign Minister S Jaishankar’s visit Image Credit: twentyfournews