
ന്യൂഡൽഹി: 2022 ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ (സാറ്റ്കോം) ആരംഭിക്കുമെന്ന് സ്റ്റാർലിങ്ക് ഇന്ത്യ.
രണ്ട് ലക്ഷം ടെർമിനലുകൾ സ്ഥാപിക്കാനാണ് പദ്ധതിയെന്നും കമ്പനി ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.രണ്ട് ലക്ഷം ടെർമിനലുകൾ 2022 ഡിസംബറോടെ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
യാഥാർഥ്യമാവുമ്പോൾ ചിലപ്പോൾ അതിൽ കുറയാം. എന്നാൽ സർക്കാർ അനുമതി ലഭിച്ചാൽ മാത്രമേ സാധ്യമാകു. സ്പേസ് എക്സിലെ സ്റ്റാർലിങ്ക് ഇന്ത്യ കൺട്രി ഡയറക്ടർ സഞ്ചയ് ഭാർഗവ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ സ്റ്റാർലിങ്ക് ഉണ്ട്. കൂടുതൽ പ്രീ ഓർഡറുകളും ഇന്ത്യയിൽ നിന്നാണെന്നും അദ്ദേഹം പറയുന്നു.
ബുധനാഴ്ചയാണ് ഇദ്ദേഹം സ്റ്റാർലിങ്ക് ഇന്ത്യയുടെ മേധാവിയായി ചുമതലയേറ്റത്. നേരത്തെ ടെസ്ലയിയിലും ഇലോൺമസ്ക് സ്ഥാപിച്ച പേമന്റ് സേവനമായ പേ പാലിലും പ്രവർത്തിച്ചിട്ടുണ്ട്.
അനുമതിക്കായുള്ള എല്ലാ അപേക്ഷകളും സമർപ്പിച്ച് കഴിഞ്ഞിട്ടുണ്ടെന്നും അധികൃതരുടെ പരിഗണനയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Story highlight :india planning to activate satalite communication terminals by december 2022