**പൂഞ്ച് (ജമ്മു കാശ്മീർ)◾:** ജമ്മുവിൽ പാകിസ്താന്റെ പ്രകോപനം തുടരുന്നു. ഇതിന്റെ ഭാഗമായി പൂഞ്ചിൽ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു. അതേസമയം, പാകിസ്താന്റെ മൂന്ന് വ്യോമത്താവളങ്ങളിൽ സ്ഫോടനമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഇന്ത്യൻ ആർമിയുടെ നിർണായക വാർത്താസമ്മേളനം രാവിലെ 10 മണിക്ക് നടക്കും.
ഇന്നലെ പാകിസ്താൻ ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങളെയാണെന്ന് സൂചനയുണ്ട്. ഇതിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. നിയന്ത്രണരേഖയിൽ കനത്ത വെടിവെപ്പ് തുടരുകയാണ്. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മുകശ്മീർ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങൾ ലക്ഷ്യമിട്ടാണ് പാകിസ്താൻ ഡ്രോൺ ആക്രമണം നടത്തിയത്.
ഇന്ത്യാ-പാക് സംഘർഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു. മെയ് 15 വരെ പ്രവർത്തനങ്ങൾ നിർത്തിവച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. തുടർച്ചയായ രണ്ടാം ദിവസവും പാകിസ്താൻ രാത്രി ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ നടപടി.
പാകിസ്താന്റെ വ്യോമപാത പൂർണമായും അടച്ചു. നൂർഖാൻ, റഫീഖി, മുരിദ് എയർബേസുകളാണ് അടച്ചത്. വ്യോമപാത അടച്ചതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അഖ്നൂരിൽ ബ്ലാക്ക്ഔട്ടെന്നും മേഖലയിൽ സൈറൺ മുഴങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. പാക് മാധ്യമങ്ങൾ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സ്ഫോടനമുണ്ടായ പാക് വ്യോമത്താവളങ്ങളായ നൂർഖാൻ, റാഫിഖി, മുറിദ് എന്നിവ അടച്ചിട്ടിരിക്കുകയാണ്.
അടച്ച വിമാനത്താവളങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്: അധംപുർ, അംബാല, അമൃത്സർ, അവന്തിപുർ, ഭട്ടിൻഡ, ഭുജ്, ബികാനീർ, ചണ്ഡീഗഡ്, ഹൽവാര, ഹിൻഡോൺ, ജമ്മു, ജയ്സാൽമിർ, ജോധ്പുർ, കണ്ട്ല, കങ്ഗ്ര, കെഷോദ്, കിഷൻഗഡ്, കുളു- മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താൻകോട്ട്, പട്ട്യാല, പോർബന്തർ, രാജ്കോട്ട്, സർസാവ, ഷിംല, ശ്രീനഗർ, ഥോയിസ്, ഉത്തര്ലായ് തുടങ്ങിയവ.
Story Highlights: പൂഞ്ചിൽ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു; 32 വിമാനത്താവളങ്ങൾ അടച്ചു.