പാരീസ് ഒളിംപിക്സ് ഹോക്കി: ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ

Anjana

India Olympics hockey semi-final

പാരീസ് ഒളിംപിക്സിലെ ഹോക്കി പുരുഷ വിഭാഗം ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ബ്രിട്ടനെ തോൽപ്പിച്ച് സെമി ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് 1-1 എന്ന സമനിലയിൽ പിരിഞ്ഞ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് ബ്രിട്ടന്റെ രണ്ട് ഷോട്ടുകൾ തടുത്തിട്ട് ഇന്ത്യയുടെ വീരനായകനായി.

ആദ്യ ക്വാർട്ടറിൽ അമിത് രോഹിദാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ഇന്ത്യ മത്സരം പൂർത്തിയാക്കിയത്. ഷൂട്ടൗട്ടിൽ ഹർമൻപ്രീത് സിംഗ്, സുഖ്ജീത് സിംഗ്, ലളിത് ഉപാധ്യായ്, രാജ്കുമാർ പാൽ എന്നിവർ ഇന്ത്യക്കായി ലക്ഷ്യം കണ്ടപ്പോൾ ബ്രിട്ടന് ജെയിംസ് ആൽബെറിക്കും സാക്കറി വാലസിനും മാത്രമേ സ്കോർ ചെയ്യാനായുള്ളൂ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെമി ഫൈനലിൽ അർജന്റീനയോ ജർമനിയോ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഒളിംപിക്സ് ഹോക്കിയിൽ സെമി ഫൈനലിലെത്തുന്നത്. സെമിയിൽ തോറ്റാലും വെങ്കല മെഡൽ പോരാട്ടത്തിൽ മത്സരിക്കാനാകും. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു.

Story Highlights: India defeats Britain in penalty shootout to reach Olympics hockey semi-finals

Image Credit: twentyfournews