അഫ്ഗാൻ ദൗത്യത്തിന് ‘ഓപ്പറേഷൻ ദേവി ശക്തി’ യെന്ന് പേര് നല്‍കി ഇന്ത്യ.

Anjana

ഓപ്പറേഷൻ ദേവി ശക്തി
ഓപ്പറേഷൻ ദേവി ശക്തി

ന്യൂഡൽഹി: അഫ്ഗാനിൽ നിന്നുമുള്ള ഒഴിപ്പിക്കൽ ദൗത്യത്തിന് ഓപ്പറേഷൻ ദേവി ശക്തിയെന്ന് പേര് നൽകി ഇന്ത്യ.  അഫ്ഗാനിൽ നിന്നും ഇതുവരെ 800 ആളുകളെയാണ് തിരിച്ചെത്തിച്ചത്. ഇക്കാര്യം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ട്വിറ്ററിലൂടെ അറിയിച്ചു.

അഫ്ഗാനിസ്താനിൽ നിന്നും ഇന്ന് 78 പേരെ കൂടി ഇന്ത്യ നാട്ടിൽ എത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ അഫ്ഗാനിൽ നിന്നും താജികിസ്താനിൽ എത്തിച്ച 78 പേരെയാണ് ഇന്ന് നാട്ടിലെത്തിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

25 ഇന്ത്യക്കാരും അഫ്ഗാനിലെ സിഖ് വംശജരുമാണ് 78 പേരടങ്ങുന്ന സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി, സഹമന്ത്രി വി. മുരളീധരൻ എന്നിവർ തിരിച്ചെത്തിയവരെ സ്വീകരിക്കുന്നതിനായി വിമാനത്താവളത്തിൽ എത്തിയിരുന്നു.

Story highlight : India named Afghan mission as ‘Operation Devi Shakti ‘.