യുഎൻ സമാധാന സേനയ്ക്കെതിരെ ഇസ്രയേൽ ആക്രമണം; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

Anjana

Israel attack UN peacekeepers Lebanon

യുഎൻ സമാധാന സേനയ്ക്ക് എതിരായ ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ലെബനനിലെ നഖോറയിലുള്ള യുഎൻ ഇൻ്ററിം ഫോർസ് ആസ്ഥാനത്താണ് ഇസ്രയേൽ ആക്രമണം നടത്തിയത്. രണ്ട് പേർക്ക് പരിക്കേറ്റെങ്കിലും അത് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

ലെബനനിൽ യുഎൻ സേനയുടെ ഭാഗമായി 600 ഓളം ഇന്ത്യൻ സൈനികർ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇസ്രയേൽ-ലെബനൻ അതിർത്തിയിലെ ബ്ലൂ ലൈൻ എന്നറിയപ്പെടുന്ന 120 കിലോമീറ്റർ ദൂരത്തിലാണ് ഇവർ വിന്യസിക്കപ്പെട്ടിരിക്കുന്നത്. മേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതായും യുഎൻ സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ടെന്നും ഇന്ത്യ ഓർമിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹിസ്ബുല്ല നേതാവായിരുന്ന ഹസ്സൻ നസ്രള്ളയെ ഇസ്രയേൽ വധിച്ചതിനെ തുടർന്ന് അതിർത്തി സ്ഥിതി സംഘർഷഭരിതമായിരുന്നു. ഈ സാഹചര്യത്തിൽ, യുഎൻ സമാധാന സേനയ്ക്കെതിരായ ആക്രമണം മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

Story Highlights: 600 Indian soldiers at risk as India expresses concern over Israel’s attack on UN peacekeeping force in Lebanon

Leave a Comment