ബോർഡർ ഗവാസ്കർ ട്രോഫി ടൂർണമെന്റിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയെ തകർത്തു. പടുകൂറ്റൻ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ, മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയരുടെ മൂന്ന് വിലപ്പെട്ട വിക്കറ്റുകൾ വീഴ്ത്തി. ക്യാപ്റ്റൻ ജസ്പ്രീത് ബുംറ രണ്ടും സിറാജ് ഒരു വിക്കറ്റും നേടി. ഓസീസിന് ജയിക്കാൻ 522 റൺസാണ് വേണ്ടത്.
ഇന്ത്യൻ ബാറ്റിംഗ് നിരയിൽ യശസ്വി ജയ്സ്വാൾ (161), വിരാട് കോലി (100), കെഎൽ രാഹുൽ (77) എന്നിവർ തിളങ്ങി. ആറ് വിക്കറ്റ് നഷ്ടത്തിൽ 487 റൺ നേടിയ ഇന്ത്യ 533 റൺസിന്റെ ലീഡ് നേടി. നഥാൻ ല്യോൺ രണ്ട് വിക്കറ്റെടുത്തു. അരങ്ങേറ്റ താരം നിതിഷ് കുമാർ റെഡ്ഢി (38) ഡിക്ലയർ ചെയ്യുമ്പോൾ ക്രീസിലുണ്ടായിരുന്നു.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 150 റൺസ് നേടിയപ്പോൾ ഓസീസിന്റെ ഇന്നിംഗ്സ് 104 റൺസിൽ ഒതുങ്ങി. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റെടുത്ത് തിളങ്ങി. അരങ്ങേറ്റ താരം ഹർഷിത് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് നേടി. ഓസീസ് ബാറ്റിംഗ് നിരയിൽ കാര്യമായ ചെറുത്തുനിൽപ്പുകളുണ്ടായില്ല.
Story Highlights: India dominates Australia in first Test of Border-Gavaskar Trophy with strong batting performances and bowling attack