റിയോ ചാമ്പ്യന്മാരായ അര്ജന്റീനയെ തോൽപ്പിച്ച് ക്വാര്ട്ടറില് ഇന്ത്യ. ഇന്ത്യക്കായി സ്കോര് ചെയ്തത് വരുണ് കുമാര്, വിവേക് പ്രസാദ്, ഹമ്രാന്പ്രീത് സിംഗ് എന്നിവരാണ്.
60 ശതമാനം ബോള് പൊസിഷനും മത്സരത്തിലുടനീളം ആധിപത്യം പുലര്ത്തിയ ഇന്ത്യ നിലനിര്ത്തി.
ഇന്ത്യക്കുള്ളത് മൂന്നു മത്സരങ്ങളില് നിന്നും ഒമ്പതു പോയിന്റാണ്.ഇന്ത്യയുടെ അവസാന മത്സരം ആതിഥേയരായ ജപ്പാനെതിരെയാണ്.
ന്യൂസിലാന്ഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്ക്ക് കീഴടക്കിക്കൊണ്ട് ഗ്രൂപ്പ് മത്സരം ആരംഭിച്ച ഇന്ത്യക്ക് എന്നാൽ അടുത്ത മത്സരത്തില് ആസ്ത്രേലിയയോട് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഓസീസ് ഇന്ത്യയെ തകര്ത്തത് ഒന്നിനെതിരെ ഏഴു ഗോളുകള്ക്കായിരുന്നു.
തുടര്ന്ന്, എതിരില്ലാത്ത മൂന്നു ഗോളുകള്ക്ക് സ്പെയിനിനെ തോൽപ്പിച്ചുകൊണ്ട് വിജയവഴിയില് തിരിച്ചെത്തുകയായിരുന്നു.
Story highlight : India beat Rio champions Argentina in men’s hockey quarterfinals.