ജമ്മു കാശ്മീരിൽ സർക്കാർ രൂപീകരണത്തിലേക്ക്: നാളെ നിയമസഭാ കക്ഷി യോഗം

Anjana

Jammu Kashmir government formation

ജമ്മു കാശ്മീരിൽ ഇന്ത്യ സഖ്യം സർക്കാർ രൂപീകരണ നീക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ്. നിയുക്ത മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചതനുസരിച്ച്, നാളെ നിയമസഭാ കക്ഷി യോഗം ചേരും. സംസ്ഥാന പദവി തിരികെ ലഭിക്കുന്നതിനാകും പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

മന്ത്രിസഭാ രൂപീകരണത്തിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ താരിഖ് ഹമീദ് കര പറഞ്ഞു. എന്നാൽ, സർക്കാരിന്റെ ഭാഗമാകുമോ എന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്ന് മുഹമ്മദ് യൂസഫ് തരിഗാമി അറിയിച്ചു. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള ഒമർ അബ്ദുള്ളയുടെ പേര് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചെങ്കിലും, പാർട്ടിയുടെ നിയുക്ത എംഎൽഎമാർ യോഗം ചേർന്ന് നേതാവിനെ ഔപചാരികമായി തെരഞ്ഞെടുക്കേണ്ടതുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാളെ ഉച്ചയ്ക്ക് 12 മണിക്ക് ശ്രീനഗറിൽ എൻസിയുടെ നിയമസഭാ കക്ഷി യോഗം ചേരും. തുടർന്ന് ഇന്ത്യ സഖ്യത്തിന്റെ യോഗമുണ്ടാകും. അതിനുശേഷം ഒമർ അബ്ദുള്ള ലെഫ്റ്റനന്റ് ഗവർണറെ സന്ദർശിക്കും. ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് ഒമർ അബ്ദുള്ള വീണ്ടും ആവർത്തിച്ചു.

Story Highlights: India Alliance moves towards government formation in Jammu and Kashmir after resounding victory

Leave a Comment