യുഎനിലെ ഇമ്രാൻ ഖാന്റെ കശ്മീർ പരാമർശങ്ങൾക്ക് തിരിച്ചടിച്ച് ഇന്ത്യ.

Anjana

ഇമ്രാൻ ഖാന്റെ കശ്മീർ പരാമർശങ്ങൾ
ഇമ്രാൻ ഖാന്റെ കശ്മീർ പരാമർശങ്ങൾ

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയങ്ങൾ ഉയർത്തിക്കാട്ടി ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെതിരെ തക്കതായ മറുപടി ഇന്ത്യ നൽകി. ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാട് പാകിസ്താന്റെതാണെന്ന് ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ പ്രതികരിച്ചു.

ഇന്ത്യയ്ക്കെതിരായി ദുഷ്പ്രചരണം നടത്താൻ പാകിസ്ഥാൻ ആദ്യമായല്ല യുഎൻ വേദി ദുരുപയോഗപ്പെടുത്തുന്നത്. തീവ്രവാദികൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ പാകിസ്ഥാൻ അവസരം നൽകുന്നു. അതിൽ നിന്നും ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പാകിസ്താന്റേതെന്ന് സ്നേഹ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 ഭീകരവാദികൾക്ക് അഭയം നൽകുന്നതും പിന്തുണയ്ക്കുന്നതുമായുള്ള ചരിത്രം പാകിസ്ഥാനുണ്ട്. ഏറ്റവും കൂടുതൽ തീവ്രവാദികൾക്ക് അഭയം നൽകിയ രാജ്യമാണ് പാകിസ്ഥാൻ. ഒസാമ ബിൻ ലാദന് അഭയം ഒരുക്കുകയും ബിൻ ലാദന്റെ മരണശേഷം മരണം മഹത്വവൽക്കരിക്കുകയും ചെയ്തെന്ന് സ്നേഹ പറഞ്ഞു.

 എന്നാൽ പാകിസ്ഥാനിൽ നിന്നും വ്യത്യസ്തമായി സ്വതന്ത്രമായ ജുഡീഷ്യറിയും ഭരണഘടനാ സംവിധാനങ്ങളും സ്വതന്ത്ര മാധ്യമങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. പാകിസ്ഥാന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ആശയമായിരിക്കും ബഹുസ്വരത എന്ന് സ്നേഹ ദുബെ പരിഹസിച്ചു.

ന്യൂനപക്ഷങ്ങളെ ഉയർന്ന പദവിയിൽ എത്തുന്നതിൽ നിന്നും പാകിസ്ഥാൻ വിലക്കിയിട്ടുണ്ട്. യുഎൻ പോലുള്ള ലോക വേദിയിൽ സ്വയം പരിഹാസത്തിന് ഇരയാകാതെ ആത്മപരിശോധന നടത്താമെന്നും സ്നേഹ ദുബെ ആഞ്ഞടിച്ചു.

Story Highlights: India against Pakistan’s allegations at UN.