സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി; സുരക്ഷ ശക്തമാക്കി

നിവ ലേഖകൻ

Independence Day Celebrations

രാജ്യമെമ്പാടും എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ മാത്രം പതിനായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയും മൂവായിരത്തോളം ട്രാഫിക് പോലീസുകാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. വിവിധ സേവനങ്ങളെ മാനിച്ച് നിരവധി പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡലുകളും പ്രഖ്യാപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത നാല് വ്യോമസേന ഉദ്യോഗസ്ഥർക്ക് സർവോത്തം യുദ്ധ സേവാ മെഡൽ നൽകി രാജ്യം ആദരിക്കും. മുരിദ്കെയിലെയും ബഹാവൽപൂരിലെയും ഭീകരവാദ കേന്ദ്രങ്ങളും പാകിസ്താൻ സൈനിക കേന്ദ്രങ്ങളും തകർത്ത ഒമ്പത് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർക്ക് വീർ ചക്രയും പ്രഖ്യാപിച്ചിട്ടുണ്ട്. എയർ വൈസ് മാർഷൽ ജോസഫ് സുവാരസ്, എവിഎം പ്രജുവൽ സിംഗ്, എയർ കൊമോഡോർ അശോക് രാജ് താക്കൂർ തുടങ്ങിയവർക്കാണ് വിശിഷ്ട യുദ്ധ് സേവാ മെഡൽ പുരസ്കാരം. യുദ്ധകാലത്തെ മൂന്നാമത്തെ ഉയർന്ന ധീരതാ മെഡലാണ് വീർ ചക്ര.

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾക്ക് ഇത്തവണ 1090 പേർ അർഹരായിട്ടുണ്ട്. 233 പേർക്ക് ധീരതയ്ക്കും, 99 പേർക്ക് വിശിഷ്ടസേവനത്തിനും, 758 പേർക്ക് സ്തുത്യർഹ സേവനത്തിനുമാണ് മെഡലുകൾ നൽകുന്നത്. കേരളത്തിൽ നിന്ന് എസ്.പി അജിത് വിജയൻ വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹനായി. നാല് സൈനികർക്ക് കീർത്തിചക്രയും വീർ ചക്രയും എട്ട് സൈനികർക്ക് ശൗര്യചക്രയും നൽകി ആദരിക്കും.

ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ തുടർച്ചയായി 12-ാം തവണയും ത്രിവർണ്ണ പതാക ഉയർത്തും. എഫ്ആർഎസ്, എഎൻപിആർ ക്യാമറകൾ എന്നിവയുൾപ്പെടെയുള്ള ഹൈടെക് നിരീക്ഷണത്തിനു പുറമേ ഇത്തവണ ആദ്യമായി, ചെങ്കോട്ടയ്ക്ക് സമീപമുള്ള അഞ്ച് പാർക്കിംഗ് ഏരിയകളിൽ വാഹനങ്ങളുടെ അടിഭാഗം സ്കാൻ ചെയ്യുന്നതിന് അണ്ടർ-വെഹിക്കിൾ സർവൈലൻസ് സിസ്റ്റം (UVSS) ഉപയോഗിക്കും.

അതിർത്തിയിലും, വിമാനത്താവളങ്ങളിലും തന്ത്രപ്രധാന ഇടങ്ങളിലും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ധൂർ എന്നിവയുടെ പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്. നിരീക്ഷണത്തിനായി ഹൈ ടെക് ക്യാമറകളും, അണ്ടർ-വെഹിക്കിൾ സർവൈലൻസ് സിസ്റ്റവും സ്ഥാപിച്ചു.

വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് നർണാദേശ്വർ തിവാരി, വെസ്റ്റേൺ എയർ കമാൻഡർ ജീതേന്ദ്ര മിശ്ര, എയർ ഓപ്പറേഷൻസ് ഡിജി അവധേഷ് ഭാരതി എന്നിവർക്കാണ് സർവോത്തം യുദ്ധ സേവാ മെഡൽ നൽകുന്നത്. 13 വ്യോമസേന ഉദ്യോഗസ്ഥർക്ക് വിശിഷ്ട യുദ്ധ് സേവാ മെഡലും ലഭിക്കും. 28 സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇരുനൂറോളം പഞ്ചായത്ത് പ്രതിനിധികളും തിരഞ്ഞെടുക്കപ്പെട്ട 75 യുവ സാഹിത്യകാരന്മാരും ഇത്തവണ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രത്യേക അതിഥികളായി പങ്കെടുക്കും.

Story Highlights: ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത നാല് വ്യോമസേന ഉദ്യോഗസ്ഥർക്ക് സർവോത്തം യുദ്ധ സേവാ മെഡൽ നൽകി ആദരിക്കും.

Related Posts
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; പരമ്പര സ്വന്തമാക്കി
India vs South Africa

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. യശസ്വി ജയ്സ്വാൾ Read more

ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പുടിന്റെ പങ്ക് വലുതെന്ന് മോദി
India Russia relations

ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദബന്ധം ദൃഢമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പങ്ക് Read more

പുടിൻ ഇന്ത്യയിൽ: കനത്ത സുരക്ഷയിൽ രാജ്യം, ഉഭയകക്ഷി ചർച്ചകൾക്ക് സാധ്യത
Putin India Visit

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശനം നാളെ നടക്കും. ദ്വിദിന സന്ദർശനത്തിൽ Read more

ഇന്ത്യ-റഷ്യ ഉച്ചകോടി: പുടിൻ നാളെ ഇന്ത്യയിലെത്തും
India Russia relations

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ദ്വിദിന സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തും. ഇരുപത്തിമൂന്നാമത് ഇന്ത്യാ- Read more

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ഭീകരർ; 72 ലോഞ്ച് പാഡുകൾ സജീവമാക്കി ബിഎസ്എഫ്
India infiltration attempt

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ഭീകരർ തയ്യാറെടുക്കുന്നതായി ബിഎസ്എഫ് അറിയിച്ചു. ഇതിനായി 72 ലോഞ്ച് Read more

ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ;ഓപ്പറേഷൻ സാഗർ ബന്ധു ദൗത്യവുമായി വ്യോമസേനയും നാവികസേനയും
sri lanka aid

ശ്രീലങ്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലായ ജനങ്ങൾക്ക് സഹായവുമായി ഇന്ത്യയുടെ വ്യോമസേനയും നാവികസേനയും Read more

ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള ബംഗ്ലാദേശ് ആവശ്യം ഇന്ത്യ പരിശോധിക്കുന്നു
Sheikh Hasina extradition

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ പരിശോധിക്കുന്നു. ബംഗ്ലാദേശിലെ Read more

നാണംകെടുത്തി ദക്ഷിണാഫ്രിക്ക; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിൽ ഒന്ന് സ്വന്തമാക്കി ഇന്ത്യ
India Test defeat

ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 408 റൺസിന്റെ കനത്ത തോൽവി. 49 റൺസ് വിജയലക്ഷ്യവുമായി Read more

രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം; പരമ്പരയും സ്വന്തമാക്കി
India vs South Africa

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടു. ലോക ചാമ്പ്യൻമാരായ Read more

ഇന്ത്യൻ വനിതയെ തടഞ്ഞ സംഭവം; ചൈനയ്ക്ക് ശക്തമായ താക്കീതുമായി ഇന്ത്യ
Arunachal Pradesh India

ഇന്ത്യൻ വനിതയെ ചൈന തടഞ്ഞുവെച്ച സംഭവത്തിൽ ഇതുവരെ കൃത്യമായ വിശദീകരണം ലഭ്യമല്ലെന്ന് വിദേശകാര്യ Read more