സംസ്ഥാനത്ത് കോവിഡ് രോഗികൾ വർധിക്കുന്നു; തദ്ദേശസ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം.

Anjana

Updated on:

തദ്ദേശ സ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണം
Photo Credit: Oscar Espinosa/Shutterstock

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതോടെ തദ്ദേശസ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. രോഗ സ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെ വരുന്ന എ കാറ്റഗറി പ്രദേശങ്ങളുടെ എണ്ണം പത്തിൽ താഴെയായി.

തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകൾ ബി കാറ്റഗറിയിലാണ്. തിരുവനന്തപുരം ജില്ലയിലെ വർക്കല, നെടുമങ്ങാട് നഗരസഭകൾ ഡി കാറ്റഗറിയിലാണ്. കൊല്ലം ജില്ലയിൽ കൊട്ടാരക്കര, കരുനാഗപ്പള്ളി നഗരസഭകളും ഡി കാറ്റഗറിയിൽ പെടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊച്ചി കോർപ്പറേഷൻ സി കാറ്റഗറിയിൽ ഉൾപെട്ടതാണ്. കൊച്ചിയിലെ 28 തദ്ദേശ സ്ഥാപനങ്ങളിലും ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.

എറണാകുളം ജില്ലയിലെ മൂന്ന് നഗരസഭകൾ ഉൾപ്പെടെ 46 തദ്ദേശസ്ഥാപനങ്ങളും ട്രിപ്പിൾ ലോക്ഡൗൺ പരിധിയിലാണ്.

ആലപ്പുഴ ജില്ലയിലെ 8 പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ആലപ്പുഴയിലെ 3 നഗരസഭകളും 14 പഞ്ചായത്തുകളും സി കാറ്റഗറിയിൽ പെടുന്നു. ഇടുക്കി ജില്ലയിലെ 4 പഞ്ചായത്തുകൾ ഡി ക്യാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 31 തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിലെ 11 പഞ്ചായത്തുകളിലും കാസർഗോഡ് ജില്ലയിലെ 14 തദ്ദേശ സ്ഥാപനങ്ങളിലും പാലക്കാട് ജില്ലയിലെ 68 തദ്ദേശ സ്ഥാപനങ്ങളിലും ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

എ കാറ്റഗറി: ടിപിആർ 5ന് താഴെ
ബി കാറ്റഗറി: ടിപിആർ 5നും 10നും ഇടയിൽ
സി കാറ്റഗറി: ടിപിആർ 10നും 15നും ഇടയിൽ
ഡി കാറ്റഗറി: ടിപിആർ 15നു മുകളിൽ

Story Highlights: Increased covid cases in Kerala.