കാലടി സർവ്വകലാശാലയിൽ മുൻപും അനധികൃതമായി നിയമനങ്ങൾ നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഇത്തരത്തിൽ പരാതി ഉയർന്ന സാഹചര്യത്തിൽ നിയമന ഉത്തരവ് സർവ്വകലാശാല റദ്ദാക്കി .
കാലടി സംസ്കൃത സർവകലാശാലയിലെ മലയാളം വിഭാഗം ഗസ്റ്റ് അധ്യാപകനെ പബ്ലിക്കേഷൻ ഓഫീസറായി നിയമിച്ചെന്നാണ് ആരോപണമുയർന്നത്. വിജ്ഞാപനം പുറപ്പെടുവിക്കാതെ അധ്യാപകനെ ഒരു വർഷത്തേക്ക് നിയമനം നടത്തി എന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ നിയമനമല്ല മറിച്ച് അധിക ചുമതലയാണ് നൽകിയതെന്ന് സർവകലാശാല വിശദീകരിച്ചു.
ഓഗസ്റ്റ് 30നാണ് പബ്ലിക്കേഷൻ വിഭാഗം ശക്തിപ്പെടുത്താനായി ഓഫീസറെ നിയമിക്കാൻ സർവ്വകലാശാല തീരുമാനമെടുത്തത്. തുടർന്ന് നടപടിക്രമങ്ങൾ പാലിക്കാതെ തിങ്കളാഴ്ചയോടെ തസ്തികയിൽ നിയമനം നടത്തി രജിസ്ട്രാർ ഉത്തരവിടുകയായിരുന്നു.
ഈ തസ്തികയിൽ അധിക ചുമതലയിൽ ഇരുന്ന അധ്യാപികയെ നീക്കിയതായും ഉത്തരവിൽ പറയുന്നുണ്ട്. ഉത്തരവ് ഇറങ്ങിയതിനു ശേഷം മാത്രമാണ് സിൻഡിക്കേറ്റ് അംഗങ്ങൾ പോലും അറിഞ്ഞതെന്നാണ് വിവരം.
Story Highlights: Illegal Appointments in Sanskrit University cancelled.