ഇളയരാജ ഷാർജ പുസ്തകമേളയിൽ; സംഗീത ജീവിതത്തെക്കുറിച്ച് സംവദിക്കും

നിവ ലേഖകൻ

Updated on:

Ilaiyaraaja Sharjah Book Fair

ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ സംഗീതകാരൻ ഇളയരാജ വെള്ളിയാഴ്ച്ച ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ആസ്വാദകരുമായി സംവദിക്കും. രാത്രി 8. 30 മുതൽ 10.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

30 വരെ ബോൾ റൂമിൽ നടക്കുന്ന ‘മഹാ സംഗീതജ്ഞന്റെ യാത്ര – ഇളയരാജയുടെ സംഗീത സഞ്ചാരം’ എന്ന പരിപാടിയിൽ അമ്പതാണ്ട് പിന്നിടുന്ന തന്റെ സംഗീത സപര്യയെക്കുറിച്ച് ഇളയരാജ സംസാരിക്കും. സംഗീത ജീവിതത്തിലെ ക്രിയാത്മക തലങ്ങൾ, സംഗീതത്തിലൂടെയുള്ള വളർച്ച, ഇന്ത്യൻ സംഗീത ലോകത്ത് സൃഷ്ടിച്ച മാസ്മരികത എന്നിവയെക്കുറിച്ച് അദ്ദേഹം ശ്രോതാക്കളോട് മനസ് തുറക്കും.

— wp:paragraph –> ഈ വർഷത്തെ പുസ്തകമേളയിൽ ആസ്വാദകരുടെ പങ്കാളിത്തം കൊണ്ടും അതിഥിയുടെ വിസ്മയകരമായ പ്രതിഭ കൊണ്ടും സമാനതകളില്ലാത്ത അനുഭവമായിരിക്കും ഇളയരാജക്കൊപ്പമുള്ള സംഗീത സാന്ദ്രമായ രണ്ട് മണിക്കൂർ നീളുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നത്. ശ്രോതാക്കൾക്ക് ഇളയരാജയോട് ചോദ്യങ്ങൾ ചോദിക്കാനും അവസരം ലഭിക്കും. പരിപാടിക്ക് ശേഷം ഇളയരാജ എഴുതിയ പുസ്തകം വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

  എമ്പുരാൻ വ്യാജ പതിപ്പ്: സൈബർ പൊലീസ് നടപടി ശക്തമാക്കി

— /wp:paragraph –> ഒൻപത് ഭാഷകളിലായി 1428 സിനിമകൾക്ക് സംഗീതം പകർന്ന ഏക സംഗീതജ്ഞൻ എന്ന ലോക റെക്കോർഡ് ഇളയരാജക്ക് സ്വന്തമാണ്. 8500 ഗാനങ്ങൾക്ക് ഈണം പകർന്ന ഇളയരാജ ഇരുപതിനായിരത്തിലധികം കച്ചേരികൾ നടത്തിയിട്ടുണ്ട്. ശാസ്ത്രിയ സംഗീതത്തിന് പുതിയ ഭാവുകത്വം നൽകിയ കർണാടിക് സംഗീതജ്ഞൻ സഞ്ജയ് സുബ്രഹ്മണ്യനാണ് സംവാദത്തിന് നേതൃത്വം നൽകുന്നത്.

Story Highlights: Legendary Indian musician Ilaiyaraaja to interact with fans at Sharjah International Book Fair

Related Posts
എ.ആർ. റഹ്മാന് 58-ാം പിറന്നാൾ: സംഗീത ലോകത്തിന്റെ മാന്ത്രിക സ്പർശം
A.R. Rahman birthday

എ.ആർ. റഹ്മാന് ഇന്ന് 58-ാം പിറന്നാൾ. സംഗീത ലോകത്തിലെ അതുല്യ പ്രതിഭയായ റഹ്മാൻ Read more

29 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ എആർ റഹ്മാനും സൈറ ബാനുവും; കാരണം വെളിപ്പെടുത്തി
AR Rahman divorce

എആർ റഹ്മാനും ഭാര്യ സൈറ ബാനുവും 29 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ Read more

29 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ എആർ റഹ്മാനും സൈറ ബാനുവും; പ്രസ്താവന പുറത്തുവിട്ടു
AR Rahman divorce

എആർ റഹ്മാനും സൈറ ബാനുവും 29 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. Read more

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്തു
Sree Narayana Guru book Sharjah

ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ 'ഹാർമണി അൺ വീൽഡ്' എന്ന പുസ്തകത്തിന്റെ പ്രകാശനം Read more

കെകെയുടെ ഓർമ്മയ്ക്ക് ആദരവ്; ഗൂഗിൾ ഡൂഡിലിൽ ഗായകന്റെ ചിത്രം
KK Google Doodle

കൃഷ്ണകുമാര് കുന്നത്ത് എന്ന കെകെയുടെ രണ്ടാം ചരമവാർഷികത്തിൽ ഗൂഗിൾ ആദരവ് അർപ്പിച്ചു. ഗൂഗിള് Read more

  ‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നാലാം ചരമവാർഷികം: തെന്നിന്ത്യൻ സംഗീത ചക്രവർത്തിയുടെ അനശ്വര ഓർമകൾ
SP Balasubrahmanyam death anniversary

തെന്നിന്ത്യൻ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നാലാം ചരമവാർഷികം ആചരിക്കുന്നു. 11 Read more

മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് 61-ാം പിറന്നാൾ
KS Chithra birthday

മലയാളത്തിന്റെ വാനമ്പാടി കെ. എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാൾ. നാലു പതിറ്റാണ്ടിലേറെയായി Read more

Leave a Comment